Image

സംസ്ഥാന കമ്മിറ്റിയല്ല, ചെയര്‍മാനെ തിരഞ്ഞെടുത്തത് വെറും ആള്‍ക്കൂട്ടം: ജോസഫ്

Published on 16 June, 2019
സംസ്ഥാന കമ്മിറ്റിയല്ല, ചെയര്‍മാനെ തിരഞ്ഞെടുത്തത് വെറും ആള്‍ക്കൂട്ടം: ജോസഫ്


തൊടുപുഴഃ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം സമാന്തരയോഗം ചേര്‍ന്ന് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. നടന്നത് സംസ്ഥാന കമ്മിറ്റിയില്ല. ആള്‍ക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. പാര്‍ട്ടി ഭരണ ഘടന പ്രകാരമല്ലാതെ എടുത്ത ഈ തീരുമാനം നിലനില്‍ക്കില്ലെന്നും ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ജോസ് കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തതിനു പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള ജോസഫിന്റെ പ്രതികരണം.

രണഘടന അനുസരിച്ചേ പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാന്‍ കഴിയൂ. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ 10 ദിവസത്തെ നോട്ടിസ് നല്‍കണം. അതില്ലാതെയാണ് യോഗം വിളിച്ചത്. റിട്ടേണിങ് ഓഫിസര്‍ വേണം. ആരെയാണ് അതിനു ചുമതലപ്പെടുത്തിയത്. യോഗത്തിനെത്തിയ ബഹുഭൂരിപക്ഷം പേരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. വെറും ആള്‍ക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല ഇത്തരമൊരു നീക്കം.

ചെയര്‍മാനോ അദ്ദേഹത്തിന്റെ അധികാരം കയ്യാളുന്നയാള്‍ക്കോ ആണ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരമുള്ളത്. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ വേണം നിര്‍ദേശം നല്‍കാന്‍. രണ്ടും നടന്നില്ല. തികച്ചും അനധികൃതമായ യോഗമാണ് നടന്നത്. അതിനാല്‍ത്തന്നെ തീരുമാനങ്ങളൊന്നും നിലനില്‍ക്കില്ല.

കേരള കോണ്‍ഗ്രസ് എമ്മിന് ഭരണഘടനയുണ്ട്. അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് തന്നെയാണ്. ഭരണഘടനാപരമായി അധികാരമില്ലാത്തവര്‍ യോഗം വിളിച്ചാല്‍ അത് സംസ്ഥാന കമ്മിറ്റിയാകില്ല. പാര്‍ട്ടി പിളര്‍ന്നു. എന്നാല്‍ പിളര്‍പ്പിനൊപ്പം ആളില്ല. ഇന്ന് കോട്ടയത്തെ യോഗത്തില്‍ പങ്കെടുത്തവരില്‍ തെറ്റുതിരുത്തി തിരിച്ചു വന്നാല്‍ പാര്‍ട്ടിയില്‍ തുടരാം. അല്ലാത്തവര്‍ പുറത്തേക്ക്. നിയമസഭയില്‍ തല്‍ക്കാലം പ്രതിസന്ധിയില്ല. പ്രശ്‌നം എങ്ങനെ നേരിടുമെന്നത് വരുംദിവസങ്ങളില്‍ കാണാമെന്നും പ്രതിസന്ധിയില്ല. പ്രശ്‌നം എങ്ങനെ നേരിടുമെന്നത് വരുംദിവസങ്ങളില്‍ കാണാമെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ചടക്ക ലംഘനം നടത്തിയോ എന്ന ചോദ്യത്തിന് ജോസഫ് മറുപടി പറഞ്ഞില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക