Image

രണ്ടാമതും മഴ; ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം വീണ്ടും തടസ്സപ്പെട്ടു

Published on 16 June, 2019
രണ്ടാമതും മഴ; ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം വീണ്ടും തടസ്സപ്പെട്ടു


മാഞ്ചസ്റ്റര്‍ ഃ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം വീണ്ടും മഴ മുടക്കി. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സോടെയും ഷതാബ് ഖാന്‍ ഒരു റണ്ണോടെയും ക്രീസില്‍. നേരത്തെ, ഇന്ത്യന്‍ ഇന്നിങ്‌സിനിടയിലും മഴ പെയ്തിരുന്നു. 

ഇമാം ഉള്‍ ഹഖ് (18 പന്തില്‍ ഏഴ്), ഫഖര്‍ സമാന്‍ (75 പന്തില്‍ 62), ബാബര്‍ അസം (57 പന്തില്‍ 48), മുഹമ്മദ് ഹഫീസ് (ഏഴു പന്തില്‍ ഒന്‍പത്), ശുഐബ് മാലിക്ക് (പൂജ്യം), ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് (30 പന്തില്‍ 12) എന്നിവരാണ് പാക്ക് നിരയില്‍ പുറത്തായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വെറും 12 റണ്‍സിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക