Image

ശ്രീകുമാര്‍ മേനോനെതിരെ കല്യാണ്‍ ജൂവലേഴ്സിന്‍റെ അപകീര്‍ത്തി കേസ്

കല Published on 16 June, 2019
ശ്രീകുമാര്‍ മേനോനെതിരെ കല്യാണ്‍ ജൂവലേഴ്സിന്‍റെ അപകീര്‍ത്തി കേസ്

ശ്രീകുമാര്‍ മേനോന് മൊത്തത്തില്‍ കഷ്ടകാലമാണിപ്പോള്‍. കല്യാണ്‍ ജൂവലേഴ്സ് എന്ന വന്‍ ബ്രാന്‍ഡിന്‍റെ പരസ്യം ചെയ്ത് പരസ്യ സംവിധായകന്‍ എന്ന നിലയില്‍ പേരെടുത്തയാളാണ് ശ്രീകുമാര്‍ മേനോന്‍. എന്നാല്‍ സിനിമയിലേക്ക് കാലെടുത്ത് വെച്ചതോടെ കഷ്ടകാലം തുടങ്ങി. ഏറെ കൊട്ടിഘോഷിച്ച് സംവിധാനം ചെയ്ത ഒടിയന്‍ നാണക്കേട് വരുത്തി വെച്ചു. എം.ടിയുടെ തിരക്കഥയില്‍ രണ്ടാമൂഴം ആയിരം കോടി മുതല്‍ മുടക്കില്‍ ചെയ്യാന്‍ കാത്തിരുന്നപ്പോഴേക്കും തിരക്കഥ എം.ടി തിരിച്ചെടുത്ത് കേസും കൊടുത്തു. ഇപ്പോഴിതാ കല്യാണ്‍ ജൂവലേഴ്സും ശ്രീകുമാര്‍ മേനോനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. 
തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ചമച്ചുവെന്ന കാരണത്തിലാണ് കല്യാണ്‍ ജുവലേഴ്സ് കേസുമായി എത്തിയത്. ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിന്‍റെ എഡിറ്ററും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് കല്യാണ്‍ ജുവലേഴ്സിനെതിരെ വ്യാജ ആരോപണങ്ങള്‍ അഴിച്ചുവിട്ടുവെന്നാണ് പരാതി. പതിനായിരം കോടി രൂപ കല്യാണ്‍ ജുവലേഴ്സ് ബാങ്ക് വായ്പ എടുത്തിട്ടുണ്ടെന്നും ഉടന്‍ തന്നെ സ്ഥാപനത്തിന്‍റെ ഉടമസ്ഥര്‍ രാജ്യം വിടുമെന്നുമുള്ള തരത്തിലായിരുന്നു പ്രചാരണം. 
എന്നാല്‍ ഇത്തരത്തിലൊരു വായ്പ കല്യാണ്‍ ജുവലേഴ്സ് എന്ന സ്ഥാപനത്തിനില്ലെന്നും ഇതെല്ലാം സ്ഥാപനത്തെ മോശപ്പെടുത്താന്‍ കെട്ടിച്ചമച്ച വാര്‍ത്തകളാണെന്നും ഇതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും കാണിച്ചാണ് കല്യാണ്‍ കേസ് നല്‍കിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക