Image

കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട്

Published on 16 June, 2019
കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ  പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട്
ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട് നടക്കും.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ് വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ തളിങ്ങകല്ലില്‍ അംഗന്‍ വാടി കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധയിയാണ്..പ്രളയത്തില്‍ തകര്‍ന്ന അംഗന്‍വാടിയുടെ പ്രധാന കെട്ടിടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കും. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹാള്‍ ആണ്് കെ എച്ച് എന്‍ എ നിര്‍മ്മിച്ചു നല്‍കുക . ഗംഗോത്രി ചാരിറ്റബിള്‍ ട്രസ്റ്റിനാണ് നിര്‍മ്മാണ മേല്‍നോട്ടം. നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ.രേഖാ മോനോന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും.ഗംഗോത്രി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എം വിജയഗോപാലന്‍ കോയമ്പത്തൂര്‍ രാംവാസ് ചാരിറ്റബിള്‍ ട്രസ്സ് ചെയര്‍മാന്‍ ഒ പി രാമന്‍കുട്ടി, ഡോ എം ആര്‍ കെ മേനോന്‍ എന്നി വര്‍ പങ്കെടുക്കും.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി ഹിന്ദു സംഘടനകലുടെ കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക.രണ്ടൂ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനാണ് പ്രധാന പരിപാടി. അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് ഉള്‍പ്പെടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങല്‍ കേരളത്തില്‍ നടത്താറുണ്ട്.അതിന്റെ ഭാഗമാണ് അംഗന്‍ വാടി കെട്ടിടം നിര്‍മ്മാണം
കെ എച്ച് എന്‍ എയുടെ പത്താമത് ദേശീയ കണ്‍വന്‍ഷന്‍ 2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്‌ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍ നടക്കുക.പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക