ചെന്നൈ: പ്രശസ്‌ത സംവിധായകന്‍ മണി രത്‌നം ആശുപത്രിയില്‍. പതിവ് ആരോഗ്യ പരിശോധനയ്‌ക്ക് വേണ്ടി മാത്രമാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും മണി രത്‌നവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
പുതിയ സിനിമയുടെ ഷൂട്ടിംഗിന് മുന്നോടിയായി അദ്ദേഹം വൈദ്യപരിശോധന നടത്തുന്നത് പതിവാണെന്നും മണിരത്‌നത്തിന്റെ വക്താവ് നിഖില്‍ മുരുഗണ്‍ പറഞ്ഞു.
അതേസമയം, മണി രത്‌നത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. മണി രത്‌നത്തിന് നെഞ്ചു വേദനവും ശ്വാസതടസ്സവുമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മണി രത്‌നവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരണവുമായി എത്തിയത്.
2004ല്‍ 'യുവ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മണി രത്‌നത്തിന് ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ വന്നിരുന്നു.