Image

ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

Published on 17 June, 2019
ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
കൊല്ലം: ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി മന്ത്രി ടി പി രാമകൃഷ്ണന്‍. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 18000 ല്‍ അധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇത് സർവ്വകാല റെക്കോർഡാണ്. എംഡിഎംഎ, ഹഷീഷ് ഓയില്‍, ഹഷീഷ്, മയക്കുമരുന്ന് ഗുളികകള്‍ തുടങ്ങി എഴുന്നൂറോളം കോടിരൂപയുടെ ലഹരിപദാര്‍ഥങ്ങള്‍ എക്‌സൈസ് പിടിച്ചെടുത്തു. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന മാരക വിപത്ത് നേരിടാന്‍ എക്‌സൈസ് വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ലഹരിക്കെതിരെ സമൂഹത്തിന്റെ ഇടപെടൽ ശക്തമായ ഇടപെടല്‍ അനിവാര്യമായി മാറിയ സാഹചര്യമാണ് നിലവില്‍ നാം അഭിമുഖീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക