Image

ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

Published on 17 June, 2019
ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്
കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാര വടംവലിയാണ് കേരള കോണ്‍ഗ്രസ് (എം) നെ വീണ്ടും പിളര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി കെഎ ആന്‍റണി വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജോസ് കെ മാണിയ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തിരിക്കുകയാണ്. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം പിളര്‍പ്പൊഴിവാക്കാനായി അവസാന നിമിഷം വരെ ശ്രമം നടത്തിയിരുന്നെങ്കിലും പിളര്‍പ്പെന്ന ഒറ്റ ആവശ്യത്തില്‍ ജോസ് കെ മാണി വിഭാഗം ഉറച്ച് നില്‍ക്കുകയായിരുന്നു.
അതേസമയം പാര്‍ട്ടി വീണ്ടും പിളര്‍ന്നതോടെ ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായിരിക്കുകയാണെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്
കഴിഞ്ഞ ദിവസം കോട്ടയത്ത് സിഎസ്ഐ റിട്രീറ്റ് സെന്‍ററില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.യോഗത്തില്‍ 437 അംഗ സംസ്ഥാന സമിതിയിലെ 325 അംഗങ്ങളും പങ്കെടുത്തിരുന്നു.എംഎല്‍എമാരായ റോഷി അഗസ്റ്റില്‍, എന്‍ ജയരാജ് എന്നിവരും എട്ട് ജില്ലാ പ്രസിഡന്‍റുമാരും ജോസ് കെ മാണി വിഭാഗത്തിനൊപ്പമാണ് നിലകൊണ്ടത്.

ചെയര്‍മാന്‍ സ്ഥാനത്തിന് മാത്രമാണ് തര്‍ക്കം നിലനിന്നിരുന്നത്. പാര്‍ട്ടി ലീഡര്‍ പിജെ ജോസഫ് തന്നെയാണെന്നും എംഎല്‍എമാരായ റോഷി അഗസ്റ്റിനും എ ജരാജനും വ്യക്തമാക്കി. നിയമസഭയിലും പാര്‍ട്ടി ലീഡറെ മാറ്റില്ലെന്ന നിലപാട് ആവര്‍ത്തിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കാന്‍ പുതിയ ചെയര്‍മാന്‍ യോഗം വിളിക്കുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു.

അതേസമയം ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക