Image

ബിഗ് ബോസ് താരം സാബുമോന്‍ പോലീസുകാരനാവുന്നു! നിര്‍മാണം ഫ്രൈഡേ ഫിലിം ഹൗസ്

Published on 17 June, 2019
ബിഗ് ബോസ് താരം സാബുമോന്‍ പോലീസുകാരനാവുന്നു! നിര്‍മാണം ഫ്രൈഡേ ഫിലിം ഹൗസ്
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രങ്ങളുടെ പ്രഖ്യാനം അടുത്തിടെ കഴിഞ്ഞിരിക്കുകയാണ്. അതില്‍ ജനമൈത്രി എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയുമുണ്ട്.

ബിഗ് ബോസിലൂടെ ജനകീയനായ സാബുമോന്‍ അബ്ദുസമദ് ആണ് നായകന്‍. സാജു കുറുപ്പാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോണ്‍, ജെയിംസ് സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സാബുമോന്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ദ്രന്‍സും വിജയ് ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തൊടുപുഴയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും സാബുമോന്‍ ശ്രദ്ധേനാവുന്നത് ടെലിവിഷന്‍ പരിപാടിയിലൂടെയായിരുന്നു. പരിപാടി ഹിറ്റായതോടെ തരികിട സാബു എന്ന പേരില്‍ താരം അറിയപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളം സീസണില്‍ എത്തിയതോടെയാണ് സാബുമോന് ഏറ്റവുമധികം ഫാന്‍സിനെ ലഭിച്ചത്. ബിഗ് ബോസിന്റെ കീരിടം ലഭിച്ചത് സാബുമോനായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക