Image

കോയമ്‌ബത്തൂരില്‍ ചാവേര്‍ ആക്രമണത്തിന്‌ പദ്ധതി; മൂന്ന്‌ ഐഎസ്‌ അനുകൂലികള്‍ പിടിയില്‍

Published on 17 June, 2019
കോയമ്‌ബത്തൂരില്‍ ചാവേര്‍ ആക്രമണത്തിന്‌ പദ്ധതി; മൂന്ന്‌ ഐഎസ്‌ അനുകൂലികള്‍ പിടിയില്‍
ചെന്നൈ: കോയമ്‌ബത്തൂരില്‍ ഐഎസ്‌ അനുകൂലികളായ മൂന്ന്‌ യുവാക്കള്‍ അറസ്റ്റിലായെന്ന്‌ റിപ്പോര്‍ട്ട്‌. ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രികരിച്ച്‌ ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

മുഹമ്മദ്‌ ഹുസൈന്‍, ഷാജഹാന്‍, ഷെയ്‌ഖ്‌ സെയിഫുള്ള എന്നിവരാണ്‌ തമിഴ്‌നാട്‌ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ പിടിയിലായത്‌. എന്‍ഐഎ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലില്‍ മൂന്നിടങ്ങളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഐഎസ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പുസ്‌തകങ്ങള്‍ ഇവര്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത്‌ യുവാക്കളെ സംഘടനയിലേക്ക്‌ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക