Image

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിയ്‌ക്കും കൈകൊടുത്ത്‌ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ എ.എം ആരിഫ്‌

Published on 17 June, 2019
രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിയ്‌ക്കും കൈകൊടുത്ത്‌ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ എ.എം ആരിഫ്‌


ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപി എ.എം ആരിഫ്‌ സത്യപ്രതിജ്ഞ ചെയ്‌തു. 

ഇടതുപക്ഷ എം.പിമാര്‍ കൂടുതല്‍ എത്താറുള്ള കേരളത്തില്‍ നിന്ന്‌ ഒറ്റയാള്‍ മാത്രമായതിനാല്‍ തന്നെ സത്യപ്രതിജ്ഞക്ക്‌ വിളിച്ചപ്പോള്‍ അംഗങ്ങളുടെ ശ്രദ്ധ ആരിഫിലേക്ക്‌ മാറി. സോണിയാ ഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും കൈകൊടുത്തതിന്‌ ശേഷമാണ്‌ ആരിഫ്‌ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയത്‌. മലയാളത്തിലാണ്‌ ആരിഫ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌.

എ എം ആരിഫ്‌ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം പിമാരും രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും അഭിവാദ്യം ചെയ്‌തിട്ടാണ്‌ സത്യപ്രതിജ്ഞയ്‌ക്ക്‌ എത്തിയത്‌. ഭൂരിപക്ഷം എം പിമാരും വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. 

കെ മുരളീധരന്‍ സാധാരണ ഡല്‍ഹിയില്‍ എത്തുമ്‌ബോള്‍ ധരിക്കാറുള്ള സ്യൂട്ടിലും വി കെ ശ്രീകണ്‌ഠന്‍ കളര്‍ ജുബ്ബയും ധരിച്ചാണ്‌ ആദ്യ ദിവസം പാര്‍ലമെന്റില്‍ എത്തിയത്‌. ശ്രീകണ്‌ഠന്റെ ഭാര്യ പ്രൊഫ. കെ തുളസി ഉള്‍പ്പെടെ മിക്ക എം പിമാരുടെയും കുടുംബാംഗങ്ങള്‍ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക