Image

തടവറകള്‍ ...(ചെറുകഥ: അനീഷ് ചാക്കോ)

Published on 17 June, 2019
തടവറകള്‍ ...(ചെറുകഥ: അനീഷ് ചാക്കോ)
തണുത്തിരിക്കുന്ന വാതില്‍ പിടികള്‍ ..
പതിവിലും കൂടുതല്‍ ശീതികരിച്ചിരിക്കുന്നു മുറികള്‍...
നിറമില്ലാത്ത ചുമരുകളില്‍ തണുപ്പ് തളളം കെട്ടി കിടക്കുന്നു ...
എ.സി. രാവിലെ സെറ്റ് ചെയ്തിരുന്നത് എഴുപത്തിരണ്ട് ഡിഗ്രി ഫാരന്‍ ഹീറ്റിലായിരുന്നു ...
ഇപ്പോഴിതാ അറുപത്തി അഞ്ചില്‍...

ഓ .. ഇലക്ട്രിസിറ്റി ഡിവിയേഷനാവും ...
ഇല്ല അതിവിടെ ഉണ്ടാവില്ല ...

ഇനി ആരെങ്കിലും ഇവിടെ വന്നിട്ടുണ്ടാവുമോ ..

വാതിലുകളുടെയും ജനാലകളുടെയും എല്ലാം മുന്നില്‍ മോഷന്‍ ഢിക്റ്ററ്റര്‍ പിടിപ്പിച്ചിട്ടുണ്ട് ..
ആരെങ്കിലും വന്നിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഫോണ്‍ അറിയിക്കണ്ടതാണ് ..

അറിയാതെ ഫോണിലേക്ക് നോക്കി ...
ഫോണില്‍ വാള്‍ പിക്ച്ചര്‍ മാറിയിരിക്കുന്നു ..

ഫോണ്‍ എവിടെയെങ്കിലും വച്ചു മറന്നു പോയിരുന്നോ ..

ഓഫിസില്‍ ഫോണ്‍ വച്ചു ഇത്തിരി നേരം പുറത്തേക്ക് ഇറങ്ങിയിരുന്നു ...

തിരിച്ചു വന്നപ്പോള്‍ കോര്‍ട്ടനി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു ..

അവള്‍ ഫോണ്‍ എടുത്താലും ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല .. എന്റെ കണ്ണിമ്മകള്‍ സ്ക്രീനില്‍ പതിയാതെ ഫോണ്‍ തുറക്കാന്‍ സാധിക്കില്ല ..
ഈ ജീവിതത്തിന്റെ ഒരു പകുതിയെ സ്വന്തം കണ്ണുകള്‍ കൊണ്ട് തന്നെ പാറാവ് നിര്‍ത്തിയിരിക്കയാണ് ...

ഇല്ല !!
സുരക്ഷിതമെന്ന് തൊന്നിയിരുന്ന ചുമരുകളില്‍ ഒക്കെയും വിള്ളലുകളുണ്ട് ..

ഈ വീട്ടിനുള്ളില്‍ ..
ഇവിടെ തന്നെ..
ആരോ ഉണ്ട് ..
കാണാമറയത്തിരുന്ന് കാണുന്നുണ്ട്
എന്നെ ഒളിച്ചിരുന്നു നോക്കി ഊറി ചിരിക്കുന്നുണ്ട് ..

ബേസ്‌മെന്റിലെ സേഫ് ഇരിക്കുന്ന ക്ലോസറ്റിലെക്ക് പടികള്‍ ചാടിയിറങ്ങി അയാള്‍ ...

സേഫ് തുറക്കാനാവുന്നില്ല ...
94,01,23,18 ഒരിക്കലും മറക്കാത്ത നമ്പര്‍ കോബിനേഷന്‍ ...

യെസ് ഈ കോബിനേഷന്‍ ആരോ മാറ്റിയിരിക്കുന്നു ...
സേഫിലിരിക്കുന്ന ഗ്ലോക്‌സ് റിവോള്‍വറും
.81 കാലിബര്‍ റൈഫിള്ളും എടുക്കാനാവില്ല ..

മോഷന്‍ ഢികട്ടെറ്ററും .. ഹോമ് അലാര്‍മും എല്ലാം ഓഫായിരിക്കുന്നു ..

ആരാണ് എതിരാളി ...

ഈ ജീവിതത്തെ തള്ളച്ചിട്ടിരിക്കുന്ന ഓരോ ചുമരുകളിലും വിള്ളല്‍ വീഴത്തി
എന്റെ തടവറകളിലേക്ക് കാലൊച്ചകള്‍ പൊലും കേള്‍പ്പിക്കാതെ നടന്നടുക്കുന്നത് ആരാണ് ...

വീട്ടിലെ ഒരോ കബോര്‍ഡുകളും കാബിനറ്റ്കളും അയാള്‍ അരിച്ചു പെറുക്കി കൊണ്ടിരുന്നു ...
ശുന്യതകളില്‍ അലമാരകളടയുന്നതിന്റെ പ്രതിദ്ധ്വനികള്‍ ..
ചുട്ടി എന്ന പട്ടി കുട്ടി കാലുകളില്‍ തൊട്ടുരുമ്മി മൊങ്ങി കൊണ്ടിരുന്നു ..
ചുട്ടിയെ മടിയിലിരുത്തി ഒരു സ്വാന്തനം പോലെ ചെര്‍ത്തു പിടിച്ച് അയാള്‍ സ്വികരണ മുറിയിലെ സോഫയിലിരുന്നു ..

ഡൈനിംങ്ങ് റ്റേബിളില്‍ രണ്ടു
കോപ്പകള്‍ ...
ഒന്നില്‍ ഇത്തിരി പാല്‍ ബാക്കിയിരിക്കുന്നു ...
ഒന്ന് മുഴുവനും കാലിയാണ് ..
രണ്ട് കോഫി കപ്പുകള്‍ ..
രണ്ടെണത്തിലും ഇത്തിരിയോളം കാപ്പി ബാക്കിയിരിക്കുന്നു ..
കുടിച്ചു തീര്‍ക്കാനാവാത്ത ഒരു സംസ്ക്കാരം ബാക്കിയായിരിക്കുന്ന പോലെ കോഫി കപ്പുകള്‍ ..

രാവിലെ മുതല്‍ നടന്നിരുന്ന ഓരോ കാര്യങ്ങളും അയാളുടെ മനസ്സിലേക്ക് ... ഒന്നായി ഒന്നായി അയാള്‍ ഓര്‍ത്തെടുത്തു ..

എല്ലാം ദിവസത്തെയും പോലെ ഒരു ദിവസം ...
അത്യുന്‍മേഷമായാണ് ജോലിക്കെത്തിയത് ..
നാട്ടിലെ പൊലെ !
ഇവിടുത്തെ വസന്തം നാട്ടിലെ പൊലെ ..
വഴി വക്കിലെ വീടുകളില്‍ കൊങ്ങിണി പൂക്കള്‍ പൊലെയുള്ള ഒരു തരം പൂക്കള്‍ ..

കാര്‍മേഘങ്ങള്‍ ആവരണം ചെയ്ത് മഴ തുള്ളികളെ തടവിലാക്കിയ ആകാശം. ...
ജീവിതത്തെ മെല്ലെ മെല്ലെ തഴുകുന്ന പൊലെ ഒരു കുഞ്ഞ് കാറ്റും ചെറിയ തണുപ്പും ..

പന്ത്രണ്ട് മണി വരെ നല്ല തിരക്ക് .. പിന്നെ ലഞ്ച് ബ്രേക്ക് ജാസില്‍ ..

കാജൂന്‍ സീ ഫുഡ്.. ചുവന്നിരിക്കുന്ന മീന്‍ കറി പൊലെ കാജുന്‍ ഷ്രിമബ് ...
ഇന്ന് ഫ്രണ്ട് കൗണ്ടറില്‍ ക്രിസ്റ്റല്‍ ആണ് ..
അവള്‍ക്ക് പിന്നില്‍ ഒരു കൊച്ചു തടവറയില്‍ എറ്റവും പ്രിയപ്പെട്ട പാനീയം .. ഗ്ലെന്‍ ലിവേ !!
മാര്‍ക്കും ബ്രറ്റും കണ്ണുകള്‍ കൊണ്ട് വിലക്കുന്നു ..
അവരുടെ കണ്ണുകളിലേക്ക് പുച്ഛം തിരിച്ചെറിയുന്ന ഞാന്‍ ..
പക്ഷെ ...മൂന്നു മിനിട്ടില്‍ മൂന്നു ഷോട്ട് !

ഊര്‍ജം !!ആഹ്ലാദം !!
ഒരു ഭൂതകാലത്തിലേക്ക് എന്ന പോലെ ഇറങ്ങി നടന്നു ..
കൊന്ന പൂക്കള്‍ അരിക് അലങ്കരിച്ചിരിക്കുന്ന
പഞ്ചായത്ത് റോഡ് .. വഴിയരികില്‍ കലുങ്കുകള്‍...
പാറി പറക്കുന്ന തുമ്പികള്‍
പുല്ലാനികള്‍
വഴിയില്‍ കല്ലുക്കള്‍ക്കിടയില്‍ തെരുവ പുല്ലുകള്‍ ..
നാസാന്ദ്രങ്ങളില്‍ ഓര്‍മ്മകളിലെ തെരുവ മണം..
പൊതീന് ഹരയുടെ സുഗനധത്തില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു ഗ്ലെന്‍ ലിവെ!


രണ്ടാമത്തെ പേഷ്യന്റിനെ നൊക്കി കഴിഞ്ഞ് അടുത്തയാള്‍ക്കായി കാത്തിരിക്കുമ്പോള്‍ മുറിയിലേക്ക് വന്നത് പ്രാക്ടീസ് മാനേജര്‍ ചിപ്പും ഒരു ലാബ് ടെക്‌നീഷ്യനും ആണ് ..

സൂചിയിലൂടെ അരിച്ചിറങ്ങുന്ന ചുവപ്പ് .. കുലുക്കിയെടുക്കുന്ന ഗ്ലെന്‍ ലിവെയില്‍ മുങ്ങി മത്ത് പിടിച്ചിരിക്കുന്ന എന്റെ രക്തം ..
ഒറ്റിയത് ആരാണ് ...
മാര്‍ക്കാണോ .. അതോ ബ്രെറ്റോ ..
തെരുവ തൈലത്തിനും പൊതീന്‍ഹരക്കും
രാവിലെ പൂശിയ റെഡ് പോളോയ്ക്കും സംഹരിക്കാനാവാത്ത സുഗന്ധം എന്റെ ശരീരത്തില്‍ പേറുന്ന
ഗ്ലെന്‍ ലിവയോ ..

"മാപ്പ് സുഹ്രത്തെ .. ഞാന്‍ ശ്രമിച്ചിരിന്നു .."
വെറുപ്പ് മറച്ചു പിടിക്കുന്ന നിസംഗതയാണ് പ്രാക്ടീസ് മാനേജര്‍ ചിപ്പിന്റെ മുഖത്ത് ..

എന്റെ രക്തത്തില്‍ മദ്യത്തിന്റെ അളവ് കൂടിയ കാര്യം അവര്‍ അപ്പോള്‍ തന്നെ ശ്രീജയെ വിളിച്ചു പറഞ്ഞിരുന്നു ...

ഒരു പേ ചെക്കിന്റെ മതില്‍ കെട്ടിനുള്ളില്‍ ജീവിതത്തെ തളച്ചിട്ട തടവറയിലെ വെറുമൊരു കണ്ണി ..
ഞാനെന്ന കോര്‍പ്പെറെറ്റ് തടവുകാരന്‍ ..
ഒരു തടവറ വിട്ടിറങ്ങിയത് വെറൊരു തടവറയിലേക്ക് ...
അറിയാതെ നടന്നടുത്തത് വെല്‍വെറ്റ് ചുമരുകളില്‍ പ്രതിഫലിക്കുന്ന അരണ്ട ചുവപ്പ് നിറങ്ങളിലേക്കാണ് ...
നിഴലില്‍ മറഞ്ഞിരുന്ന് അല്‍പ്പ നേരത്തെക്കെങ്കിലും മധു ചഷകങ്ങള്‍ നുരയുന്ന ജീവിതത്തിലേക്ക്...
ആത്മരതി നുരച്ചുയുരുന്ന ...
ആത്മ ഹര്‍ഷങ്ങളുടെ സങ്കുചിത സമതലങ്ങളിലേക്ക്....
ലഹരിയുടെ അനന്തതകളിലേക്ക് ...

ഊബറില്‍ വീട്ടില്‍ എത്തിയപ്പോഴെക്കും വാതില്‍ പിടികള്‍ തണുത്തിരിന്നു ..
ശീതികരണത്തിന്റെ വ്യതിയാനങ്ങളില്‍
തണുത്തുറഞ്ഞ് കൊടിയ മൗനത്തിന് കാവല്‍ നില്‍ക്കുന്നു നിറമില്ലാത്ത ചുമരുകള്‍ ..
പോട്ടിച്ചിരികളെയും പിണക്കങ്ങള്‍ക്കും മേലെ കെട്ടിയുര്‍ത്തിയ ഹൃദയ ഭിത്തികളിലൂടെ മൗനം ചൂര്‍ന്നിറങ്ങി എന്റെ എറ്റവും പ്രിയപ്പെട്ട അകത്തളങ്ങളില്‍ തളം കെട്ടി കിടക്കുകയാണ് ..

"അക്കങ്ങള്‍ കൊണ്ട് അടുക്കി വെച്ച് ഓര്‍മ്മകള്‍ കൊണ്ട് താഴിട്ട് പൂട്ടി നിങ്ങള്‍ ജയില്‍ പോലെ സുരക്ഷിതമാക്കി വെച്ചിരിക്കുന്ന ജീവിതത്തിലെ ഒരോ അക്കങ്ങളും അഴിച്ചു മാറ്റിയായിരിക്കും ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും പിന്‍ വാങ്ങുക....
"തണുത്തുറഞ്ഞ് നിശ്ശബതകളില്‍ ഒറ്റപ്പെടുമ്പോള്‍ കൈവിട്ടതോര്‍ത്ത് ഒരു മാത്രെയെങ്കിലും നിങ്ങള്‍ ദുഖിച്ചിരിക്കും ..."

ശ്രീജയുടെ ശബ്ദം അകലങ്ങളില്‍ നിന്നും എവിടെയൊ അലയടിക്കുന്നു ...

മടിത്തട്ടില്‍ നിന്നും ഊറന്നിറങ്ങി മേശപ്പുറത്തെ കോപ്പയില്‍ ബാക്കിയായ പാല്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നു ചുട്ടി ...
എല്ലാം ദിവസവും സിറിയല്‍സ് കഴിച്ച് ഇത്തിരി പാല്‍ ബാക്കി വെച്ച് ചുട്ടിക്ക് ഒഴിച്ചു കൊടുത്താണ് ശ്രീനി സ്ക്കൂളിലേക്ക് ഇറങ്ങാറ്.. ഇന്ന് അവന്‍ അത് മറന്നിരിക്കുന്നു ..
ഇത്ര നേരം ചുട്ടി പിടിച്ചു നിന്നു ..
മേശയിലേക്ക് ചാടി കയറി ശ്രിനിയുടെ പാത്രത്തില്‍ നിന്നു തന്നെ പാല്‍ കുടിച്ചു തുടങ്ങിയിരിക്കുന്നു..

ഒരു കുഞ്ഞ് മഴ മേഘം ഡൈനിംങ്ങ് റ്റേബിളിനെ ആവരണം ചെയ്തു.... ഇന്നത്തെ പ്രഭാതം വീണ്ടും മുന്‍പിലെത്തുന്നു ....
ശ്രീജയും ശ്രീനുവും ജീവനും ബ്രേക്ക് ഫാസറ്റിന്റെ കലപിലയിലാണ് ...
അരുമ്മയുടെയും അടുപ്പത്തിന്റെയും മതില്‍ക്കെട്ടില്‍ നിന്നും കൊച്ചു പിണക്കങ്ങളുടെ കിളിയൊച്ചകള്‍ ..
ഫോണ്‍ മേശ പുറത്തെക്ക് എറിഞ്ഞ് ധൃതിയില്‍ കോഫി മേക്കറും ഓണാക്കി ബ്രേഡ് ടോസറ്റ് ചെയുന്ന ഞാന്‍..
തിരിഞ്ഞപ്പോള്‍ എന്നും കൗതുകം നിറഞ്ഞ ശ്രീനിയുടെ മുഖത്ത് ഒരു കുഞ്ഞു കള്ളത്തരം .. മിന്നിയിരുന്നോ ...

സമയം എത്രയോ കഴിഞ്ഞിരിക്കുന്നു ...
കുട്ടികളും ഭാര്യയും ഒക്കെ എവിടെയാണ് ..
കാണാമറയത്തിരുന്ന് അവരും കബളിപ്പിക്കയാണോ ..

ഫോണ്‍ !! ഇതാ ഫോണ്‍ വീണ്ടും ശബ്ദച്ചിരിക്കുന്നു ..
ഒരു ആശ്രയം എന്ന പോലെ അയാള്‍ ഫോണെടുത്തു ..
വാള്‍പേപ്പര്‍ മാറ്റിയിരിക്കുന്ന ഫോണ്‍ ...
ഗ്ലെന്‍ലിവെയും.. ഗ്ലെന്‍ സ്കാട്ടിയയും .. ബ്ലാക്ക് ലേബലും നിരന്നിരിക്കുന്ന എറ്റവും പ്രിയപ്പെട്ട ഷെല്‍ഫിന്റെ ചിത്രം ...
ശ്രിനിക്ക് ഒട്ടും ഇഷ്ട്ടമല്ലാത്ത ചിത്രം ... അത് മാറിയിരിക്കുന്നു ഒരു കുടുബ ചിത്രമാണ് ഫോണില്‍ ...

"വീ ആര്‍ ഹെഡിംങ്ങ് ബാക്ക് .. ഡോണ്ട് ലുക്ക് ഫോര്‍ അസ് എനിമോര്‍  ശ്രീജ "

തണുത്തുറഞ്ഞ ശ്രീതികരിച്ച ഭിത്തികള്‍ക്കിടയില്‍ .. ഒരു തടവുകാരനെ പൊലെ അയാളിരുന്നു ..
അതിനിടയില്‍ ഫോണിലെ ചാര്‍ജ് തീര്‍ന്നു പോയതും ..
കറുത്തിരുണ്ട ഒരു അമവാസി രാത്രി ആ വീടിനെ തടവിലാക്കിയതും അയാള്‍ അറിഞ്ഞിരുന്നില്ല ...

തടവറകള്‍ ...(ചെറുകഥ: അനീഷ് ചാക്കോ)
Join WhatsApp News
Latha Umasankar 2019-06-17 23:36:26
Liked the story very much, corporate thadavukaran life is very touching,,, expect more stories from you,,, keep up good work,.. cheers
Hariharan 2019-06-17 23:50:20
Hi Anish, 
     I just listened to your story, great talent Anish, keep writing .. Looking forward for more great work from you. I wish I could read Malayalam. 
Hats off
Joseph abraham 2019-06-18 06:48:42
Good and interesting subject
Pradeep u shankar 2019-06-18 08:16:02
Hi Anish This is Wowwww 
If I had the talent to write like you the first thing I do is I WILL CONSUME THE ENTIRE COMMENT SPACE to comment on this gr8 work  keep writing.
And thank you for the wonderful work
amerikkan mollakka 2019-06-18 14:42:48
ബിബരം ഇല്ലെങ്കിൽ എന്താ ചെയ്യാ. ഞമ്മക്ക് 
ഇത് ബായിച്ച് ഒരു വസ്തും തലയിൽ കയറിയില്ല.
ഞമ്മക്ക് ആ മുട്ടനാടിന്റെ കഥ പെരുത്ത് 
ഇഷ്ടമായി.  ഇക്കാലത്ത് എന്തെല്ലാ കഥകൾ .
നല്ല കഥ ഏതെന്ന് ആര് തീരുമാനിക്കും ഇ മലയാളി 
കൂട്ടരേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക