സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗീക ആരോപണവുമായി ബീഹാര്‍ സ്വദേശിനിയായ ബാര്‍ ഡാന്‍സര്‍. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്നു യുവതി. 2009 മുതല്‍ 2018 വരെ തന്നെ വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിനോയിയുമായിട്ടുള്ള ബന്ധത്തില്‍ തനിക്ക് എട്ടു വയസുള്ള മകനുണ്ടെന്നും യുവതി ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്ധേരി പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തു. മാനഭംഗം വഞ്ചന ഭീഷിണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് ബിനോയ് കോടിയേരി വ്യക്തമാക്കി. ബ്ലാക്ക് മെയിലിങാണ് യുവതിയുടെ ലക്ഷ്യം. എന്നാല്‍ പരാതിക്കാരിയെ പരിചയമുണ്ടെന്ന് ബിനോയ് വ്യക്തമാക്കി.