Image

ഡാലസില്‍ വിദ്യാരംഭ കര്‍മ്മം നടന്നു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 18 June, 2019
ഡാലസില്‍ വിദ്യാരംഭ കര്‍മ്മം നടന്നു.
ഡാളസ് : ഇക്കഴിഞ്ഞ ജൂണ്‍ 9 നു പന്തക്കുസ്താ ദിനത്തില്‍ നാല്പതിലേറെ  കൊച്ചു കുട്ടികള്‍ക്ക് വിദ്യാരംഭ കര്‍മ്മം നിര്‍വഹിക്കപ്പെട്ടു.  പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു ആഗോള തലത്തില്‍ കത്തോലിക്കാ സഭയില്‍ വിദ്യാരംഭം കുറിക്കല്‍ കര്‍മ്മം അനുഷ്ഠിക്കാറുണ്ട്.

ആദ്യ പന്തക്കുസ്താ ദിവസം  ജറുസലേത്ത് നടന്ന പരിശുദ്ധാമാവിന്റെ ആഗമനങ്ങളും അദ്ഭുതങ്ങളും അനുസ്മരിച്ചുകൊണ്ടാണ്  വിദ്യാരംഭം കര്‍മ്മം നിര്‍വഹിക്കുന്നത്.  നഴ്‌സറി,  കിന്റര്‍ ഗാര്‍ട്ടന്‍ മുതലായ കഌസ്സുകളില്‍ ചേരാനിരിക്കുന്ന കുരുന്നുകളെയാണ്  എഴുത്തിനിരുത്തുന്നത് . പരിശുദ്ധ കുര്‍ബാനക്ക് ശേഷം കാര്‍മ്മിക വൈദികന്‍ കുട്ടികളെ ഓരോരുത്തരെയും അടുത്തിരുത്തി   പാത്രത്തില്‍ നിറച്ച അരിയില്‍ ജീസസ്, മേരി  എന്ന് കൈപിടിച്ച് എഴുതിക്കുന്നു.

ഈ വര്‍ഷം കൊപ്പേല്‍ (ടെക്‌സാസ്)  സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ കുട്ടികള്‍ക്കായി വിദ്യാരംഭം നടത്തിയത് പ്രസിദ്ധ ദൈവശാസ്ത്ര തത്വശാസ്ത്ര  പ്രൊഫസറായ റവ ഡോ. ഡോ ജേക്കബ് കട്ടക്കല്‍ ആണ്.  കോട്ടയം വടവാതൂര്‍ സെമിനാരിയിലെ മുന്‍ പ്രൊഫസറും ഇപ്പോള്‍ അമേരിക്കയില്‍ സേവനവും  ചെയ്യുന്ന റവ. കട്ടക്കല്‍ നൂറ്റിപ്പത്തോളം ദൈവശാസ്ത്ര പുസ്തകങ്ങളുടെ  ഗ്രന്ഥകര്‍ത്താവുമാണ്.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വികാരി റവ ജേക്കബ് ക്രിസ്റ്റി  പറമ്പുകാട്ടില്‍  ശുശ്രൂഷാ കര്‍മ്മങ്ങളില്‍  സന്നിഹിതനായിരുന്നു. ട്രസ്റ്റിമാരായ ജയ്‌മോന്‍ ജോസഫ്, സജേഷ്  അഗസ്റ്റിന്‍,  സി. വി ജോര്‍ജ്, സിജോ ജോസ്, സെക്രട്ടറി ഷെല്ലി  വടക്കേക്കര എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഡാലസില്‍ വിദ്യാരംഭ കര്‍മ്മം നടന്നു.ഡാലസില്‍ വിദ്യാരംഭ കര്‍മ്മം നടന്നു.ഡാലസില്‍ വിദ്യാരംഭ കര്‍മ്മം നടന്നു.ഡാലസില്‍ വിദ്യാരംഭ കര്‍മ്മം നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക