Image

റാഗിങിനിടെ ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു

Published on 18 June, 2019
റാഗിങിനിടെ  ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു


മലപ്പുറം: വണ്ടൂരില്‍ റാഗിങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂര്‍ വാണിയമ്‌ബലം സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിക്കാണ്‌ മര്‍ദനമേറ്റത്‌.

റാഗ്‌ ചെയ്‌ത വിവരം അധ്യാപകരോട്‌ പരാതിപ്പെട്ടതാണ്‌ മര്‍ദ്ദനത്തിന്‌ കാരണമെന്ന്‌ വിദ്യാര്‍ത്ഥി പറഞ്ഞു. മുഹമ്മദ്‌ ഷാഹുല്‍ കെ എന്ന വിദ്യാര്‍ത്ഥിക്കാണ്‌ പരിക്കേറ്റത്‌. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ്‌ കേസെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക