Image

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ നിര്യാതനായി

Published on 18 June, 2019
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ നിര്യാതനായി

കൊടുങ്ങല്ലൂര്‍: കവിയും സിനിമാ-സീരിയല്‍ താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ നിര്യാതനായി. അര്‍ബുദ ബാധിതനായിരുന്നു. കുടുംബവുമായി ബന്ധമില്ലാതെ തെരുവില്‍ അലഞ്ഞു നടന്നിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചൊവ്വാഴ്‌ച രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം.

ബാലചന്ദ്രനും സഹോദരനുമായി വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നു. ബാലചന്ദ്രന്റെ സഹോദരന്‍ ഭക്ഷണവും മരുന്നുമില്ലാതെ തെരുവില്‍ അലയുന്നുവെന്ന വാര്‍ത്ത വന്നതോടെയാണ്‌ ഇദ്ദേഹത്തിന്റെ ജീവിതം പുറംലോകമറിഞ്ഞത്‌. 

ഭക്ഷണമില്ലാതെ തെുരിവില്‍ അവശനിലയില്‍ കണ്ടെത്തിയ ജയചന്ദ്രനെ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന്‌ അഗതി മന്ദിരത്തില്‍ എത്തിക്കുകയും അവിടെ നിന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയുമായിരുന്നു.

സഹോദരനെ കാണാന്‍ ബാലചന്ദ്രന്‍ ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട്‌ മനസ്സുമാറി ആശുപത്രിയില്‍ എത്തി. സഹോദരന്റെ ചികിത്സയ്‌ക്കായി സാമ്‌ബത്തിക സഹായവും നല്‍കിയാണ്‌ മടങ്ങിയത്‌. 

ചെറുപ്പത്തിലെ വീടുവിട്ടുപോയ ബാലചന്ദ്രനും ജയചന്ദ്രനും തമ്മില്‍ ഏറെനാളായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. പറവൂറില്‍ കടത്തിണ്ണകളിലാണ്‌ ജയചന്ദ്രന്‍ അന്തിയുറങ്ങിയിരുന്നത്‌. അവിവാഹിതനാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക