Image

8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ മറികടന്ന്‌ ജനസംഖ്യയില്‍ ഒന്നാമതെത്തും : യുഎന്‍ റിപ്പോര്‍ട്ട്‌

Published on 18 June, 2019
8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ മറികടന്ന്‌ ജനസംഖ്യയില്‍ ഒന്നാമതെത്തും : യുഎന്‍ റിപ്പോര്‍ട്ട്‌


ന്യൂയോര്‍ക്ക്‌: എട്ട്‌ വര്‍ഷത്തിന്‌ ശേഷം ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന്‌ യുഎന്‍ റിപ്പോര്‍ട്ട്‌. നിലവില്‍ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയാണ്‌ ഒന്നാമത്‌. 2019 മുതല്‍ 2050 വരെയുള്ള കാലത്ത്‌ ചൈനീസ്‌ ജനസംഖ്യ 3.14 കോടിയോളം കുറയുമെന്ന്‌ വേള്‍ഡ്‌ പോപ്പുലേഷന്‍ പ്രോസ്‌പെക്ടസ്‌ -2019 എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്‌.

2050 ആകുമ്‌ബോഴേക്കും ലോക ജനസംഖ്യ 770 കോടിയില്‍ നിന്ന്‌ 970 കോടിയായി ഉയരും. അതേസമയം ഇന്ത്യയുള്‍പ്പെടെ ഒമ്‌ബത്‌ രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. 

ഇന്ത്യ, പാകിസ്‌താന്‍, കോംഗോ, നൈജീരിയ, ഏത്യോപിയ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്‌ത്‌, അമേരിക്ക എന്നീ രാജ്യങ്ങളാകും അവ. 2050 ആകുമ്‌ബേഴേക്കും ചില ആഫ്രിക്കന്‍ മേഖലകളില്‍ ജനസംഖ്യ ഇരട്ടിയോളം വര്‍ധിക്കും.

ജനസംഖ്യ വര്‍ധിക്കുമ്‌ബോഴും പ്രത്യുത്‌പാദന നിരക്ക്‌ കുറയുകയാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. 1990 ല്‍ ഒരു സ്‌ത്രീയ്‌ക്ക്‌ ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി 3.2 ആയിരുന്നവെങ്കില്‍ 2019 ആകുമ്‌ബോള്‍ അത്‌ 2.2 ആയി കുറഞ്ഞു. 

2050 ആകുമ്‌ബോഴേക്കും ഇത്‌ 2.1 ലേക്ക്‌ താഴും. എന്നാല്‍ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യവും കൂടിയിട്ടുണ്ട്‌. 1990 ല്‍ 64.2 ആയിരുന്നു ശരാശരി ആയുര്‍ദൈര്‍ഘ്യമെങ്കില്‍ 2019 ആയപ്പോള്‍ അത്‌ 72.6 ആയി ഉയര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക