Image

ഫോണിലൂടെ അശ്ലീല സംഭാഷണം; നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്‌

Published on 18 June, 2019
ഫോണിലൂടെ അശ്ലീല സംഭാഷണം; നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്‌
കല്‍പ്പറ്റ: മീ ടൂ ആരോപണത്തില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്. വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന് യെന്ന മുന്‍ മോഡലും ആക്ടിവിസ്റ്റുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അശ്ലീല ഭാഷയില്‍ കേട്ടാലറയ്ക്കുന്ന തരത്തില്‍ വിനായകന്‍ സംസാരിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഫോണ്‍ സന്ദേശത്തിന്‍ റിക്കോര്‍ഡും യുവതി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിനായകനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് തന്നെയാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.പരാതിക്കാരി കോട്ടയം സ്വദേശിനിയാണ്. അറസ്റ്റിനുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്. സ്വകാര്യ ആവശ്യത്തിനായി കല്‍പ്പറ്റയില്‍ എത്തിയപ്പോഴാണ് വിനായകനെ ഫോണില്‍ വിളിച്ചതെന്നും അപ്പോഴാണ് ഇത്തരത്തില്‍ സംസാരിച്ചതെന്നുമാണ് പരാതി. അതിനാലാണ് കേസ് കല്‍പ്പറ്റയില്‍ രജിസ്റ്റര്‍ ചെയ്തത്.

വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ ഫേസ്ബുക്ക് കുറപ്പില്‍ പറയുന്നു.


യുവതിയുടെ ഫേസ് ബുക്ക് കുറിപ്പ്

നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക