Image

വീണ്ടും സലീം അഹമ്മദ് ടച്ച്; ആൻഡ് ദി ഓസ്‌കര്‍ ഗോസ് ടു തിയേറ്ററുകളിലേക്ക്

Published on 18 June, 2019
വീണ്ടും സലീം അഹമ്മദ് ടച്ച്; ആൻഡ് ദി ഓസ്‌കര്‍ ഗോസ് ടു തിയേറ്ററുകളിലേക്ക്
പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു തിയേറ്ററുകളിലേക്ക്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ട്രെയിലറില്‍ ആദാമിന്റെ മകന്‍ അബു രംഗങ്ങള്‍ കണ്ടതിനു ശേഷം സലിം അഹമ്മദ് സലിം കുമാര്‍ ചിത്രമായ ആദാമിന്റെ മകന്‍ അബുവിനു വീണ്ടും റിപ്പീറ്റ് വ്യൂവേഴ്‌സ് യൂട്യൂബില്‍ വരുന്നുണ്ട്. ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത് പ്രേക്ഷകര്‍.മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. ടൊവീനോ തോമസ് ആണ് നായകന്‍. അനു സിത്താരയാണ് നായിക. ജൂണ്‍ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.

സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്റെതാണ് സംഗീത സംവിധാനം. റിലീസിന് മുമ്പ് തന്നെ രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ പുരസ്‌കാരങ്ങളാണ് നേടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക