Image

ജപ്പാനില്‍ 6.8 തീവ്രതയില്‍ ഭൂചലനം: സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

Published on 18 June, 2019
ജപ്പാനില്‍ 6.8 തീവ്രതയില്‍ ഭൂചലനം: സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു


ടോക്കിയോ ഃ ജപ്പാനില്‍ 6.8 തീവ്രതയില്‍ ഭൂചലനമുണ്ടായതിനു പിന്നാലെ പുറപ്പെടുവിച്ച സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയ്ക്കു വടക്ക് സീ ഓഫ് ജപ്പാന്‍ തീരത്ത് മൂന്നടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സൂനാമിക്കും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണു ഭൂചലനം അനുഭവപ്പെട്ടത്. 

മുന്‍കരുതലിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. ഇരുന്നൂറിലേറെ വീടുകളില്‍ വൈദ്യുതിബന്ധം തകരാറിലായി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനു സമീപത്തുള്ള ആണവനിലയങ്ങളില്‍ അസ്വാഭാവികമായൊന്നും സംഭവിച്ചിട്ടില്ലെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണില്‍ ഒസാക മേഖലയിലുണ്ടായ ഭൂചലനത്തില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക