Image

ആസിഫിനു യാത്രയയപ്പ് നല്‍കി

Published on 18 June, 2019
ആസിഫിനു യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗിന്റെ സജീവ അംഗവും തിരൂര്‍ മണ്ഡലം ആര്‍ട്‌സ് വിംഗ് കണ്‍വീനറുമായ ആസിഫ് മച്ചിഞ്ചേരിക്ക് മെഡിക്കല്‍ വിംഗ് യാത്രയപ്പു നല്‍കി. 

മെഡിക്കല്‍ വിംഗ് ചെയര്‍മാന്‍ ഷഹീദ് പട്ടില്ലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കുവൈത്ത് കെഎംസിസി. മുന്‍ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എന്‍.കെ.ഖാലിദ് ഹാജി, ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖ് പേരാമ്പ്ര, ട്രഷറര്‍ എം.ആര്‍.നാസര്‍, വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ മുഷ്താഖ്, ടി.ടി.ഷംസു, കെഎംസിസി. മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൂടാല്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദലി, മലപ്പുറം ജില്ല ആക്ടിംഗ് ജനറല്‍ സെക്രട്ടറി റസീന്‍ പടിക്കല്‍,പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള, മെഡിക്കല്‍ വിംഗ് നേതാക്കളായ മുഹമ്മദ് മനോളി, അറഫാത്ത്, നിഹാസ്, ഷറഫുദ്ദീന്‍ പൊന്നാനി, അഷ്‌റഫ് മണ്ണാര്‍ക്കാട്, മുഹമ്മദ് കമാല്‍,ബഷീര്‍, ഫസലുറഹ്മാന്‍ സംസാരിച്ചു. ആസിഫിനുള്ള ഉപഹാരം ആക്ടിംഗ് പ്രസിഡന്റ് എന്‍.കെ.ഖാലിദ് ഹാജി നല്‍കി. 

കുവൈത്ത് കെഎംസിസിയുടെയും മെഡിക്കല്‍ വിംഗിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായും മറുപടി പ്രസംഗത്തില്‍ ആസിഫ് പറഞ്ഞു. മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ അനസ് തയ്യില്‍ സ്വാഗതവും ഫൈസല്‍ പി. നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക