Image

പ. കാതോലിക്കാ ബാവക്ക് ഫ്‌ളോറിഡാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂലായ് 15ന് സ്വീകരണം

പി.പി. ചെറിയാന്‍ Published on 19 June, 2019
പ. കാതോലിക്കാ ബാവക്ക് ഫ്‌ളോറിഡാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂലായ് 15ന് സ്വീകരണം
സൗത്ത് ഫ്‌ളോറിഡാ: പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ഭാവക്ക് സൗത്ത് ഫ്‌ളോറിഡാ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പൗര സ്വീകരണം സംഘടിപ്പിക്കുന്നു. ജൂലായ് 15 തിങ്കളാഴ്ച ആദ്യമായി ഇടവക സന്ദര്‍ശിക്കുന്ന ബാവാ തിരുമേനിക്ക് ഉജ്ജ്വല സ്വീകരണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി റവ.ഫാ.ഡോ.ജോയ് പൈങ്കോലില്‍, റവ.ഫാ.ഡോ. ജേക്കബ് മാത്യൂ, റവ.ഫാ.ഫിലിപ്പോസ് സ്‌കറിയാ എന്നിവര്‍ അറിയിച്ചു.

സമ്മേളനം വിജയിപ്പിക്കുന്നതിന് പി.എ.ഏലിയാസ്, വിജയന്‍ തോമസ്, തോമസ് ചെറിയാന്‍, വിന്റു മാമന്‍, ജസിക്ക അലക്‌സാണ്ടര്‍, സി.ഡി.ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി സജ്ജീവമായി രംഗത്തുണ്ട്.

വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനക്കു ശേഷമാണ് പൊതുസമ്മേളനം നടക്കുന്നതെന്ന് സെക്രട്ടറി മാത്യു വര്‍ഗീസ്, ട്രഷറര്‍ എം.വി.ചാക്കോ എന്നിവര്‍ പറഞ്ഞു. സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സാന്നിധ്യ സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
മാത്യു വര്‍ഗീസ്(സെക്രട്ടറി)-954 234 1201
എം.വി. ചാക്കൊ(ട്രഷറര്‍)- 954 401 6775

പ. കാതോലിക്കാ ബാവക്ക് ഫ്‌ളോറിഡാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂലായ് 15ന് സ്വീകരണം
Join WhatsApp News
കപ്യാർ 2019-06-19 15:42:36
നമ്മുടെ മെത്രാന്മാർ എന്തിനാണീ കോമാളി വേഷം ? മത്തങ്ങാ തൊപ്പി, 40-50 മീറ്ററിന്റെ കളർ കുപ്പായം, നീണ്ട താടി, പ്രാകൃത ഗോത്ര മൂപ്പന്റെ വളഞ്ഞ വടി, അതിന്മേൽ രണ്ടു മൂർഖൻ പാമ്പിൻറെ തല, എല്ലാം സ്വർണം അല്ലെങ്കിൽ സ്വർണം പൂശിയതു കൂടാതെ അരക്കിലോന്റെ സ്വർണ്ണക്കുരിശ്. ഇവർക്കൊക്കെ സാദാ മനുഷ്യരെപ്പോലെ നടന്നാൽ എന്താ കുഴപ്പം.
യേശു ദേവൻ തന്റെ രണ്ടര വർഷക്കാലത്തെ പ്രവർത്തനത്തിൽ ലളിത ജീവിതം നയിച്ചുപോന്നു എന്നാണു മനസ്സിലാവുന്നത്. അദ്ദേഹത്തിന്റെ പിൻഗാമികൾ എന്ത് കൊണ്ടീ അത്യാഡംബരത്തിന്റെ പിറകെ പായുന്നു. പണം മുടക്കാൻ കുറെ പ്രാഞ്ചിയേട്ടൻമാരും ചിന്താശേഷി നഷ്ടപ്പെട്ട കുറെ വിശ്വാസികളും.  ഇതൊക്കെ കണ്ടിട്ടാകും കർത്താവ് തന്റെ രണ്ടാമത്തെ വരവ് തല്ക്കാലം വേണ്ട എന്ന് തീരുമാനിച്ചത്
Kridartan 2019-06-20 14:53:02

why   but  why?

are  they   saints?   they  want  money  that  is  priority one.  luxuary  cars  , business class  tickets,   collected  money for  flood  relief  fund,  spent  all that  for  Veena's election  fund.  He is  visiting  again  for  another  collection.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക