Image

പ്രശസ്ത ഗുരു ആര്‍ എല്‍ വി ആനന്ദിന് മിത്രാസ് പുരസ്‌കാരം.

ജിനേഷ് തമ്പി Published on 19 June, 2019
പ്രശസ്ത ഗുരു ആര്‍ എല്‍ വി ആനന്ദിന് മിത്രാസ് പുരസ്‌കാരം.
ന്യൂജേഴ്‌സി : കലാരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള  ഈ വര്‍ഷത്തെ മിത്രാസ് പുരസ്‌കാരം ഗുരുവും നര്‍ത്തകനുമായ ആര്‍ എല്‍ വി ആനന്ദ് അര്‍ഹനായി . അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍  തന്റെ പ്രിയ ശിക്ഷ്യ മറീന ആന്റണി അവതരിപ്പിച്ച  'രസവികല്പം' എന്ന നൃത്തസന്ധ്യയില്‍ വച്ചു പ്രശസ്ത വ്യവസായിയും കലാസ്‌നേഹിയുമായ ശ്രീ ദിലീപ് വര്‍ഗീസ്  , ഗുരു ആര്‍ എല്‍ വി ആനന്ദിന് മിത്രാസ്  പുരസ്‌കാരം സമ്മാനിച്ചു . തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ജനിച്ച ശ്രീ ആനന്ദ് ചെറുപ്പം മുതലേ തന്റെ ജീവിതം കലക്കുവേണ്ടി സമര്‍പ്പിച്ചിട്ടുള്ളതും  ശാസ്ത്രീയനൃത്തം തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കുന്നതുമാണ്. തൃപ്പൂണിത്തറയിലെ പ്രശസ്തമായ  ആര്‍ എല്‍ വി കോളേജില്‍ നിന്നും ഭരതനാട്യത്തില്‍ ബിരുദവും ബിരുദാനന്തബിരുദവും നേടിയ ഗുരു ആനന്ദ്, രാമായണം, പാഞ്ചാലി വസ്ത്രാക്ഷേപം, ഗീതോപദേശം, വൈശാലി, മഹിഷാസുര മര്‍ദ്ദനം തുടങ്ങി നിരവധി നൃത്തങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

കാവ്യ മാധവന്‍, അനു സിതാര  ഉള്‍പ്പെടെ  ലോകത്തിന്റെ നാനാഭാഗങ്ങളിലായി പതിനായിരക്കണക്കിന്  പ്രതിഭാസമ്പന്നരായ വിദ്യാര്‍ഥികളുള്ള ഗുരു  ആര്‍ എല്‍ വി ആനന്ദിനെ   സംഗീത നാടക അക്കാദമി അവാര്‍ഡ്, നാട്യാചാര്യരത്‌നം, ആചാര്യചൂഡാമണി, തുടങ്ങിയ  നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട് .  അവാര്‍ഡ് ദാന ചടങ്ങില്‍ പ്രശസ്ത മോഹിനിയാട്ടം കലാകാരി ഡോക്ടര്‍ സുനന്ദ നായര്‍, മിത്രാസ് ചെയര്‍മാന്‍ ശ്രീ രാജന്‍ ചീരന്‍, പ്രസിഡന്റ്  ഷിറാസ് യൂസഫ് , ഡയറക്ടര്‍മാരായ ജെംസണ്‍ കുര്യാക്കോസ്, ശാലിനി രാജേന്ദ്രന്‍, ശോഭ ജേക്കബ്, സ്മിത ഹരിദാസ്, പ്രവീണ മേനോന്‍ എന്നിവരും സന്നിഹിതരായിരുന്നു. നൂറുകണക്കിന് കലാസ്‌നേഹികള്‍  പങ്കെടുത്ത ചടങ്ങില്‍ ഗുരു ആര്‍ എല്‍ വി ആനന്ദ് സംവിധാനം ചെയ്ത ഭരതനാട്യം, കേരളനടനം, കുറവഞ്ചി എന്നീ നൃത്തരൂപങ്ങളും അവതരിപ്പിക്കുകയുണ്ടായി.

പ്രശസ്ത ഗുരു ആര്‍ എല്‍ വി ആനന്ദിന് മിത്രാസ് പുരസ്‌കാരം.പ്രശസ്ത ഗുരു ആര്‍ എല്‍ വി ആനന്ദിന് മിത്രാസ് പുരസ്‌കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക