ബിനോയ്‌ക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷിച്ച് ഉചിത നടപടി സ്വീകരിക്കട്ടെയെന്ന് മേഴ്‌സിക്കുട്ടിയമ്മ
Published on 19 June, 2019
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പൊലീസ്
അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി
മേഴ്‌സിക്കുട്ടിയമ്മ.
തെറ്റ് ചെയ്‌തവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക്
ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ബിനോയ്
കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
''നിയമം
നിയമത്തിന്റെ വഴിക്കു പോകും. കുറ്റം ചെയ്‌തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന
കാര്യത്തില്‍ തര്‍ക്കമില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം
നടത്തട്ടെ, ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാര്‍ട്ടിയിലെ ആരും അതില്‍ ഇടപെടാന്‍
പോകുന്നില്ല.
ആരാണോ തെറ്റ് ചെയ്‌തത് അവര്‍ അനുഭവിക്കുകയല്ലാതെ
പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. പാര്‍ട്ടിയുടെ ഇമേജിനെ
ബാധിക്കുന്ന പ്രശ്‌നവുമല്ല അത്. പാര്‍ട്ടി പി ബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന
നേതൃത്വം വരെ വളരെ കൃത്യമായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല