തിരുവനന്തപുരം: ബിനോയ് വിഷയവുമായി സി.പി.എം പാര്‍ട്ടിയെ
ബന്ധപ്പെടുത്തേണ്ടതില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.
കോടിയേരിയെ ഈ വിഷയത്തില്‍ ഒറ്റപ്പെടുത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മക്കള്‍
ചെയ്യുന്ന തെറ്റുകള്‍ക്ക് പാര്‍ട്ടി നേതാക്കളെ ക്രൂശിക്കുകയല്ല വേണ്ടതെന്നും
മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു.
വിവാദമായ കാര്‍ട്ടൂണ്‍ വിഷയത്തിലും എ.കെ.
ബാലന്‍ പ്രതികരിച്ചു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച കാര്യത്തില്‍ സര്‍ക്കാര്‍
ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാരിനെ ഒരു വിഭാഗത്തെ ഉപയോഗിച്ച്
അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് മന്ത്രി
പ്രതികരിച്ചത്.
ലളിതകലാ അക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണെങ്കിലും
അങ്ങനെയല്ല എന്ന ധാരണയാണ് ചിലര്‍ക്കുള്ളതെന്നും മന്ത്രി
പറഞ്ഞു.