Image

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സര്‍ക്കാരിന്റെ അജന്‍ഡയല്ല; രാജ്യത്തിന്റെ അജന്‍ഡ: മോദി

Published on 19 June, 2019
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സര്‍ക്കാരിന്റെ അജന്‍ഡയല്ല; രാജ്യത്തിന്റെ അജന്‍ഡ: മോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സമിതി വിവിധ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡയല്ല, രാജ്യത്തിന്റെ അജന്‍ഡയാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അടക്കം വിവിധ പ്രതിപക്ഷ കക്ഷികള്‍ യോഗം ബഹിഷ്‌കരിച്ചു. 21 കക്ഷികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായി യോഗതീരുമാനങ്ങള്‍ അറിയിച്ച കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.മൂന്നു കക്ഷികള്‍ അഭിപ്രായങ്ങള്‍ എഴുതി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക