Image

കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം രാഹുല്‍ യോഗ ചെയ്യാത്തത് ബാബാ രാംദേവ്

Published on 19 June, 2019
കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം രാഹുല്‍ യോഗ ചെയ്യാത്തത് ബാബാ രാംദേവ്

ന്യൂഡല്‍ഹി:  പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യോഗ ചെയ്യാത്തതിനാലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്ന് യോഗഗുരു ബാബാ രാംദേവ്. യോഗക്ക് പ്രചരണം നല്‍കുന്നതില്‍ മോദിയെ പുകഴ്ത്തുകയും ഗാന്ധികുടുംബത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. 
'നെഹ്രുവും ഇന്ദിരയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. 

എന്നാല്‍ ഇവരുടെ പിന്‍ഗാമിയായ രാഹുല്‍ യോഗ ചെയ്യാറില്ല. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ആരാണോ യോഗ ചെയ്യുന്നത് അവര്‍ നല്ല ദിനങ്ങളെ കാണും' ബാബാ രാംദേവ് പറഞ്ഞു.  ജൂണ്‍ 21ന് അന്താരാഷട്ര യോഗ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ബാബാ രാംദേവിന്റെ പ്രസ്താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക