Image

മാഞ്ചസ്റ്റര്‍ മിഷനിലെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഭക്തിസാന്ദ്രമായി

Published on 19 June, 2019
മാഞ്ചസ്റ്റര്‍ മിഷനിലെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഭക്തിസാന്ദ്രമായി

 
മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മിഷനുകള്‍ നിലവില്‍ വന്നശേഷം മാഞ്ചസ്റ്ററില്‍ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. ലോംഗ്‌സൈയിറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ മിഷനിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള 9 കുരുന്നുകള്‍ മാര്‍.ജോസഫ് ശ്രാമ്പിക്കലില്‍ നിന്നും ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. 

രാവിലെ പത്തിന് കുരുന്നുകള്‍ അവരുടെ മാതാപിതാക്കന്മാര്‍ക്കൊപ്പം പ്രദക്ഷിണമായി ദേവാലയത്തിലേക്ക് എത്തിയശേഷം കാഴ്ചവയ്‌പോടു കൂടിയാണ് തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായത്.ശ്രാമ്പിക്കല്‍ പിതാവ് കുട്ടികളില്‍ നിന്നും കാഴ്ചവസ്തുക്കള്‍ സ്വീകരിച്ചു അനുഗ്രഹിച്ചതോടുകൂടി തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായി. 

ഈശോയെ സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ചുകൊണ്ട് കുടുംബത്തിനും സമൂഹത്തിലും നല്ല ഫലം പുറപ്പെടുവിക്കുന്നവരായി വളര്‍ന്നുവരുവാന്‍ ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ സ്രാന്പിക്കല്‍ കുട്ടികളോട് ആഹ്വാനം ചെയ്തു. 

തുടര്‍ന്നു ബൈബിളും ജപമാലയും സര്‍ട്ടിഫിക്കറ്റുകളും പിതാവ് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കി.തുടര്‍ന്ന് ഫോട്ടോസെക്ഷനും സ്‌നേഹവിരുന്നും നടന്നു.


ഫാ.ജോസ് അഞ്ചാനിക്കല്‍,രൂപത ചാന്‍സിലര്‍ ഫാ .മാത്യു പിണര്‍കാട്ട്, സെക്രട്ടറി ഫാ.ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ സഹ കാര്‍മികരായി.

തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ നന്ദി പറഞ്ഞു. 

വിഥിന്‍ഷോയില്‍ നിന്നുള്ള എഡ് വിന്‍ സാബു ചുണ്ടക്കാട്ടില്‍ ,ബ്ലോസ്സം എലിസബത്ത് റെയ്‌സണ്‍ ചിറ്റേത്ത്,സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള അനലയിസ് ലൈജു ഇമ്മാനുവല്‍,പുളിച്ചമാക്കില്‍,ആന്‍ മേരി എഡ് വിന്‍,പുല്ലോക്കാരന്‍,തെരേസ എലിസബത്ത് ജേക്കബ് ,അരീക്കര,തെരേസ് മേരി ജോബി മുണ്ടക്കല്‍,സ്‌റ്റോക്ക്‌പോര്‍ട്ടില്‍ നിന്നുള്ള ബിയന്‍ ബോബി,ടോണ്‍ ബോബി ,വഴിപ്ലാക്കല്‍, സേറ ആന്‍ ജോസഫ് പന്തലാടിക്കല്‍ എന്നിവരാണ് ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക