Image

കല്ലട ബസിൽ ഡ്രൈവർ യാത്രക്കാരിയെ പീഡിപ്പിച്ചതായി പരാതി.

കല Published on 20 June, 2019
കല്ലട ബസിൽ ഡ്രൈവർ യാത്രക്കാരിയെ പീഡിപ്പിച്ചതായി പരാതി.

കർണാടക മണിപ്പാലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിലാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. പുലർച്ചെ 1.30ന് തേഞ്ഞിപ്പാലത്ത് എത്തിയ ബസിൽ യാത്രക്കാരിയായ സ്ത്രീയെ അഡീഷണൽ ഡ്രൈവർ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവറായ കോട്ടയം പുതുപ്പള്ളി സ്വദേശിയായ ജോൺസൺ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 
ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വെച്ചു. ഇതോടെ സഹയാത്രികർ ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക