Image

കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മകന്‍ ഡാന്‍സ്‌ ബാറില്‍ പോകുന്നത്‌ പാര്‍ട്ടിയുടെ അപചയമെന്ന്‌ മുല്ലപ്പള്ളി

Published on 20 June, 2019
കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മകന്‍ ഡാന്‍സ്‌ ബാറില്‍ പോകുന്നത്‌ പാര്‍ട്ടിയുടെ അപചയമെന്ന്‌  മുല്ലപ്പള്ളി


കൊച്ചി: ഒരു കാരണവശാലും ബിനോയ്‌ കോടിയേരിക്കെതിരായ ആരോപണത്തെ വ്യക്തിപരമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മകന്‍ ഡാന്‍സ്‌ ബാറില്‍ പോകുന്നത്‌ പാര്‍ട്ടിയുടെ അപചയമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവം ഞെട്ടിക്കുന്നതാണ്‌. ആത്മഹത്യയില്‍ നഗരസഭയ്‌ക്ക്‌ പങ്കുണ്ട്‌. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം.

സിപിഎമ്മില്‍ സംഭവിച്ച ജീര്‍ണതയുടെ ഭാഗമാണ്‌ ഇത്തരം സംഭവങ്ങള്‍. സിപിഎം ജില്ലാ ഘടകത്തിലുണ്ടായ ഭിന്നിപ്പിന്‌ ആത്മഹത്യ ചെയ്‌ത വ്യവസായി ബലിയാടാകുകയായിരുന്നോ എന്നതും അന്വേഷിക്കണമെന്ന്‌ മുല്ലപ്പള്ളി നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക