Image

ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള പീഡന പരാതി: യുവതിയുടെ സഹോദരനെയും ഭര്‍ത്താവിനെയും സര്‍വീസില്‍ തിരിച്ചെടുത്തു

Published on 20 June, 2019
ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള പീഡന പരാതി: യുവതിയുടെ സഹോദരനെയും ഭര്‍ത്താവിനെയും സര്‍വീസില്‍ തിരിച്ചെടുത്തു


ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക അതിക്രമ
ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസില്‍ വിളിച്ചുവെന്ന പരാതിയാണ്‌ യുവതിയുടെ ഭര്‍ത്താവിനെതിരെയുള്ളത്‌. 

മോശമായ പെരുമാറ്റം ആരോപിച്ച്‌ 2015- ല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം മറച്ചു വെച്ചുവെന്ന പരാതിയായിരുന്നു ഭര്‍തൃസഹോദരനെതിരെയുണ്ടായിരുന്നത്‌. ഇരുവരും വകുപ്പുതല നടപടികള്‍ നേരിട്ടു കൊണ്ടിരിക്കെയാണ്‌, ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന്‌ അഡീഷണല്‍ പൊലീസ്‌ കമ്മീഷണറെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

2018 ഡിസംബര്‍ 28- നാണ്‌ ഇരുവരേയും സസ്‌പെന്റ്‌ ചെയ്‌തത്‌. തന്നെ സുപ്രീം കോടതിയിലെ ജോലിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ്‌ ഇരുവരേയും സസ്‌പെന്റ്‌ ചെയ്‌തതെന്ന്‌ സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കു മുമ്പാകെ നല്‍കിയ സത്യവാങ്‌മൂലത്തില്‍ യുവതി ആരോപിച്ചിരുന്നു.

2018 ഒക്ടോബര്‍ 10ന്‌ രഞ്‌ജന്‍ ഗൊഗോയ്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച്‌ ലൈംഗികമായി ആക്രമിച്ചുവെന്നാണ്‌ യുവതിയുടെ പരാതിയില്‍ പറയുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക