Image

ബിനോയ്‌ക്കെതിരെയുള്ള പീഡന ആരോപണം: പരാതിക്കാരി പോലീസ്‌ സ്‌റ്റേഷനിലെത്തി

Published on 20 June, 2019
ബിനോയ്‌ക്കെതിരെയുള്ള പീഡന ആരോപണം: പരാതിക്കാരി പോലീസ്‌ സ്‌റ്റേഷനിലെത്തി

മുംബൈ: ബിനോയ്‌ കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ യുവതി മംബൈയിലെ ഓഷിവാര പോലീസ്‌ സ്‌റ്റേഷനില്‍ എത്തി. ഇവിടെയാണ്‌ യുവതി ബിനോയ്‌ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. 

പോലീസ്‌ ഉദ്യോഗസ്ഥര്‍ യുവതിയെ പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക്‌ വിളിച്ചു വരുത്തിയതാണെന്നാണ്‌ സൂചന. ബിനോയ്‌ക്കെതിരെ പോലീസ്‌ ശേഖരിച്ച തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണിത്‌.

അതേസമയം ബിനോയും പരാതിക്കാരിയായ യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നതിന്‌ വ്യക്തമായ തെളിവുണ്ടെന്ന്‌ മുംബൈ പോലീസ്‌ പറഞ്ഞു. ബിനോയ്‌ യുവതിയോടൊപ്പം മുംബൈയില്‍ താമസിച്ചിരുന്നു. ഇരുവരും ഹോട്ടലിലും ഫ്‌ളാറ്റിലും ഒരുമിച്ച്‌ താമസിച്ചതിന്‌ തെളിവുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക