Image

സഞ്‌ജീവ്‌ ഭട്ടിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച നടപടിയെ വിമര്‍ശിച്ച്‌ കവി സച്ചിദാനന്ദന്‍

Published on 20 June, 2019
സഞ്‌ജീവ്‌ ഭട്ടിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച നടപടിയെ വിമര്‍ശിച്ച്‌ കവി സച്ചിദാനന്ദന്‍


കോഴിക്കോട്‌: ഗുജറാത്ത്‌ ഐ.പി.എസ്‌ ഉദ്യോഗസ്ഥനായിരുന്ന സഞ്‌ജീവ്‌ ഭട്ടിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച നടപടിയെ വിമര്‍ശിച്ച്‌ കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത പ്രതികാരനടപടിയാണിതെന്ന്‌ സച്ചിദാനന്ദന്‍ പ്രതികരിച്ചു.

'ഒരു ജനാധിപത്യസര്‍ക്കാരിനും ഭൂഷണമല്ലാത്ത രീതിയിലുള്ളൊരു പ്രതികാര നടപടിയാണ്‌. എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും ബോധ്യമുള്ളതുപോലെ വളരെ സത്യസന്ധനായ പൊലീസ്‌ ഉദ്യോഗസ്ഥനാണ്‌ അദ്ദേഹം. 

ഗുജറാത്തിലെ നരഹത്യ ചരിത്രത്തില്‍ നിന്ന്‌ പൂര്‍ണ്ണമായി നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഒരു തരത്തിലും അര്‍ഹിക്കാത്ത ശിക്ഷ അദ്ദേഹത്തിന്‌ വിധിച്ചത്‌. ' നീതിയ്‌ക്കും ന്യായത്തിനും സത്യത്തിനും വേണ്ടി നില്‍ക്കുന്ന ആളുകള്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നത്‌ വരാനിരിക്കുന്ന ഭീകരമായ നാളുകളിലേക്കുള്ള ദുസൂചനയാണെന്നും മോദിസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക