Image

ഏറണാകുളം കടമാക്കുടിയില്‍ 22/6 നു മീന്‍ കൂട്ടത്തിലേക്ക്‌ സ്വാഗതം

Published on 20 June, 2019
ഏറണാകുളം കടമാക്കുടിയില്‍ 22/6 നു മീന്‍ കൂട്ടത്തിലേക്ക്‌ സ്വാഗതം
 
കൊച്ചിയിലെ കായലുകളുടെ ഉള്‍ത്തുടിപ്പറിഞ്ഞു   കടമക്കുടിയില്‍ 22/6 ശനിയാഴ്‌ച നമ്മള്‍ ഒത്തുകൂടുന്നു.
കൂട്ടുകൂടാം.കൂട്ടുകൂടാം.
പാട്ടു പാടാം.
മീന്‍ പിടിക്കാം.
കല്ലുമ്മേക്കായ പറിക്കാം.
മീന്‍ വറക്കാം.
മീന്‍ കറി വെക്കാം.
കരിക്കു കുടിക്കാം.
തോട്ടില്‍ നീന്താം .
പുതിയ സൗഹൃദങ്ങളുണ്ടാക്കാം.
മീന്‍ വളര്‍ത്തുന്ന കൂട്‌ കൃഷി പരിചയപ്പെടാം,
കൂടു കൃഷിയില്‍ വളര്‍ത്തുന്ന (പ്രജനനം ബാധകമല്ലാത്ത) കരിമീനും, കാളാഞ്ചിയും വാങ്ങിക്കാം.

എറണാകുളത്തു ഹൈക്കോടതി ഭാഗത്തു നിന്നും കളമശ്ശേരി വരെയുള്ള കണ്ടെയ്‌നര്‍ റോഡിലുള്ള മൂലമ്പിള്ളി പാലത്തിനടുത്ത്‌ ഉച്ച ഭക്ഷണത്തിനു ശേഷം 2 :30 നു എത്തുക.

3 :30 നു പ്രകൃതി രീതിയിലുള്ള ആരോഗ്യ പാനീയമായ ചൂട്‌ ജാപ്പിയും നന്ദന്‍ മീന്‍ വറുത്തതും.

4 മണി മുതല്‍ കല്ലുമ്മേക്കായ പറിക്കല്‍, വീശു വല ഉപയോഗിച്ച്‌ മീന്‍ പിടിക്കല്‍.തോട്ടിലെ നീന്തല്‍.

5 മാണി മുതല്‍ കപ്പയും, മീനും ഉണ്ടാക്കുന്ന പണികള്‍.

6 മണിക്ക്‌ നാടന്‍ കരിക്ക്‌ എല്ലാവര്‍ക്കും.

7 :30 നു ഭക്ഷണം.

8 മണിയോടെ നമുക്ക്‌ മടക്കം തുടങ്ങാം.

കരിമീനും, കാളാഞ്ചിയും ഏകദേശം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ തൂക്കമുള്ളതു കിലോക്ക്‌ 650 രൂപാ നിരക്കില്‍ ആവശ്യമുള്ളവര്‍ക്ക്‌ (മുന്‍കൂട്ടി പണം നല്‍കി ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രം ) ജീവനോടെയും
വാങ്ങിക്കാം.

മഴ ആസ്വദിക്കാന്‍ കൂടി പദ്ധതി ഉള്ളതിനാലും, ശനിയാഴ്‌ച മഴ പെയ്യാനിട ഉള്ളതിനാലും എല്ലാവരും മഴക്കോട്ടു കരുതണം. (കടം വാങ്ങിയോ, പുതിയത്‌ വാങ്ങിയോ) അവിടെ കുട പ്രായോഗീകമല്ല.

ഷോര്‍ട്ട്‌സ്‌/ ബര്‍മുഡ പോലുള്ള വസ്‌ത്രങ്ങള്‍ നന്നായിരിക്കും. ഷൂ ഒഴിവാക്കുക. ചെരുപ്പ്‌ ഇല്ലാതെയോ റബ്ബര്‍/ പ്ലാസ്റ്റിക്‌ പോലെ വെള്ളം നനഞ്ഞാല്‍ കുഴപ്പമില്ലാത്ത ചെരുപ്പ്‌ ഉപയോഗിക്കുക. കുളിക്കാന്‍ ആവശ്യമായ തോര്‍ത്തു, മുണ്ട്‌ കരുതുക.

വസ്‌ത്രങ്ങള്‍ മാറാന്‍ സുരക്ഷിതമായ മുറി ഉണ്ട്‌. നാട്ടുകാരുടെ ഒരു സംഘം തന്നെ നമ്മളെ സഹായിക്കാനും, ഗൈഡ്‌ ചെയ്യാനും ഉണ്ടാകും.

മീന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മുന്‍ കൂട്ടി പറഞ്ഞാല്‍ മാത്രമേ അതിനുള്ള സൗകര്യം ഉണ്ടാകൂ.. അതിനാല്‍ പണം മുന്‍കൂട്ടി അടക്കണം. ആവശ്യക്കാര്‍ക്ക്‌ പണം അടക്കാന്‍ സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്‌ 94474 98430 (അനില്‍ ജോസ്‌ ) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക