Image

ഒരു കൊല്ലത്തില്‍ 1460 സ്വപ്‌നങ്ങള്‍: വിനോദം; വിജ്‌ഞാനം (സുധീര്‍ പണിക്കവീട്ടില്‍)

(സുധീര്‍ പണിക്കവീട്ടില്‍) Published on 27 April, 2012
ഒരു കൊല്ലത്തില്‍ 1460 സ്വപ്‌നങ്ങള്‍: വിനോദം;  വിജ്‌ഞാനം  (സുധീര്‍ പണിക്കവീട്ടില്‍)
ഈ പംക്‌തിയില്‍ നിങ്ങള്‍ വായിക്കുന്ന ഫലിത കഥകളും, നേരമ്പോക്കുകളും, വിജ്‌ഞാന ശകലങ്ങളും ഇംഗ്ലീഷ്‌ വാരികകളില്‍ വായിച്ചതാകാം. എന്നാല്‍ ആവര്‍ത്തന വിരസത ഇല്ലാതിരിക്കാന്‍ അവയെ ലേഖകന്‍ അദ്ദേഹത്തിന്റെ സ്വന്തം ഭാവനയിലും ഭാഷയിലും ഇവിടെ പുനരാവിഷ്‌കരിക്കുകയാണ്‌. മൊഴി മുത്തുകള്‍ ലേഖകന്‍ ഇംഗ്ലീഷില്‍ നിന്നും നേരിട്ട്‌ വിവര്‍ത്തനം ചെയ്‌തതാണ്‌. -പത്രാധിപര്‍

നിങ്ങള്‍ക്കറിയാമോ?

ലിപോ എന്ന ചൈനീസ്‌ കവി അദ്ദേഹം സഞ്ചരിച്ചിരുന്ന ബോട്ടില്‍ നിന്ന്‌ മറിഞ്ഞു വീണു മുങ്ങി മരിച്ചു. ഉല്ലാസഹൃദയനും വീഞ്ഞുകുടിക്കുന്നതില്‍ തല്‍പ്പരനുമായ അദ്ദേഹം വെള്ളത്തില്‍ പ്രതിബിംബിച്ചു കണ്ട ചന്ദ്രബിംബത്തെ ചുംബിക്കാനും ആശ്ശേഷിക്കാനും ശ്രമിക്കുന്നതിനിടയിലാണ്‌ വെള്ളത്തിലേക്ക്‌ വീണത്‌.

1796 വരെ അമേരിക്കയില്‍ ഫ്രാങ്ക്‌ളിന്‍ എന്നൊരു സംസ്‌ഥാനമുണ്ടായിരുന്നു. അതു പിന്നീട്‌ ടെന്നസ്സി ആയി.

തല മുറിഞ്ഞ്‌ പോയാലും പാറ്റക്ക്‌ കുറേ നാള്‍ ജീവിക്കാം. എന്നാല്‍ പട്ടിണി മൂലം അതു മരിച്ച്‌ പോകുന്നു.

ഒരു സാധാരണ മനുഷ്യന്‍ ഒരു കൊല്ലത്തില്‍ 1460 സ്വപ്‌നങ്ങള്‍ കാണുന്നു.

ജനാലകളില്‍ ഇടിച്ച്‌ ഞെരിഞ്ഞ്‌ 10,000 പക്ഷികള്‍ ഒരു വര്‍ഷം മരിക്കുന്നു.

ബള്‍ബ്‌ കണ്ടുപിടിച്ച എഡിസനു ഇരുട്ടിനെ ഭയമായിരുന്നു.

വിമാനാപകടം ഉണ്ടാകാമെന്ന ഒരു മുന്‍ കരുതലെന്നോണം ചാള്‍സ്‌ രാജകുമാരനും, മകന്‍ വില്ല്യംസും ഒരെ വിമാനത്തില്‍ ഒരുമിച്ച്‌ യാത്ര പതിവില്ല.

ലാസ്‌ വെഗാസ്സിലെ കാസ്സിനോകളില്‍ ഒറ്റ ക്ലോക്ക്‌ പോലുമില്ല.

ഒരു മിനിറ്റില്‍ അമ്പത്‌ ബൈബിള്‍ വീതം ഈ ലോകത്ത്‌ വില്‍ക്കപ്പെടുന്നു.

ചെസ്സ്‌ കണ്ടു പിടിച്ചത്‌ ഭാരതീയരാണ്‌.

നൂറായിരം വര്‍ഷത്തെ ഭാരത ചരിത്രത്തില്‍ ആ രാജ്യം വേറൊരു രാജ്യത്തെ ആക്രമിച്ചിട്ടില്ല.

ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും പുരാതന സംസ്‌കാര പാരമ്പര്യവുമുള്ള ലോകത്തിലെ ഏഴ്‌ രാജ്യങ്ങളില്‍ ഒന്നു ഭാരതമാണ്‌.

17-ം ശതാബ്‌ധത്തില്‍ ബ്രിട്ടിഷ്‌ ആക്രമിക്കുന്നതിനുമുമ്പ്‌ വരെ ഭാരതം ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു.

5000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യോഗ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു.

മുസ്ലീം രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ പള്ളികള്‍ ഭാരതത്തിലുണ്ട്‌. ഏകദേശം 300,000 പള്ളികള്‍.

ക്രുസ്‌തുവിന്‌ 200 വര്‍ഷങ്ങള്‍ക്ക്‌ മുമ്പും ക്രുസ്‌തുവിന്‌ ശേഷം 52 മുതലും ജൂതരും, ക്രുസ്‌താനികളും യഥാക്രമം ഭാരതത്തില്‍ ജീവിക്കുന്നു.


ഒരു ഫോണ്‍ നമ്പര്‍ സൂത്രം

ഒരു കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച്‌ ഇതു ചെയ്യാം.
നിങ്ങളുടെ ഫോണിന്റെ ആദ്യത്തെ മൂന്നു അക്കങ്ങള്‍ ( ഏരിയ കോഡല്ല) 80 കൊണ്ട്‌ ഗുണിക്കുക.
പിന്നെ ഒന്നു കൂട്ടുക
അതിനെ 250 കൊണ്ട്‌ ഗുണിക്കുക
ഫോണിന്റെ അവസാനത്തെ നാലു അക്കങ്ങള്‍ രണ്ട്‌ തവണ കൂട്ടുക
അതില്‍ നിന്നും 250 കുറക്കുക
അതിനെ രണ്ടു കൊണ്ട്‌ ഹരിക്കുക
നിങ്ങള്‍ക്ക്‌ കിട്ടുന്ന ഉത്തരം പരിചയമുണ്ടൊ?

വാക്കുകളുടെ കളി

ഇംഗ്ലീഷ്‌ ഭാഷയില്‍ ഒരു വാക്ക്‌ ഇങ്ങനെ വിഭജിക്കാം. അപ്പോഴെല്ലാം ഓരോ അര്‍ഥം കിട്ടുന്നു.

ആദ്യത്തെ രണ്ടു അക്ഷരങ്ങളുടെ അര്‍ഥം = അവന്‍ ആദ്യത്തെ മൂന്നു അക്ഷരങ്ങളുടെ അര്‍ഥം ഃ അവളുടെ ഃ ആദ്യത്തെ നാലു അക്ഷരങ്ങളുടെ അര്‍ഥം = വീരന്‍, നായകന്‍, മുഴുവന്‍ വാക്കിന്റെ അര്‍ഥം : നായിക, ഏതാണു ആ വാക്ക്‌ ? (ഉത്തരം: അവസാനത്തെ പേജില്‍)


മൊഴിമുത്തുകള്‍

പുരുഷനും സ്‌ത്രീയും തമ്മില്‍ സൗഹൃദം ഉണ്ടാകാന്‍ വഴിയില്ല അവര്‍ തമ്മില്‍ വികാരം, ശത്രുത, ആരാ ധന, കടുത്ത പ്രേമം ഒക്കെയുണ്ടാകമെങ്കിലും.

ഒരു പുരുഷന്‌ ഏത്‌ സ്‌ത്രീയുമായി സന്തോഷമായിരിക്കാം അവരെ സ്‌നേഹിക്കാത്തേടത്തോളം കാലം.

നിങ്ങള്‍ തുറന്ന്‌ വച്ചിട്ടുണ്ടെന്ന്‌ ഓര്‍മ്മിക്കാത്ത വാതിലൂടെ സന്തോഷം നുഴഞ്ഞ്‌ വരുന്നു.
സ്‌നേഹം ഹൃദയത്തില്‍ സൂക്ഷിക്കുക.അതില്ലാത്ത ജീവിതം പൂക്കള്‍ കരിഞ്ഞ്‌ പോയ സൂര്യ പ്രകാശമേല്‍ക്കാത്ത പൂന്തോട്ടം പോലെയാണ്‌.

എല്ലാം വാക്കുകള്‍ കൊണ്ട്‌ പറയാന്‍ കഴിയുമെങ്കില്‍ ചിത്രങ്ങള്‍ വരക്കേണ്ട ആവശ്യമില്ല..

നേരു്‌ വസ്‌ത്രമണിഞ്ഞ്‌ വരുമ്പോഴേക്കും നുണ പകുതി വഴി എത്തികാണും.

പ്രലോഭനങ്ങളില്‍ നിന്നും രക്ഷപെടാന്‍ അവക്ക്‌ അടിമയാകുകയെന്നാണ്‌.

വസ്‌തുതകളില്ല, വ്യാഖ്യാനങ്ങളെയുള്ളു.

ജീവിതത്തിന്റെ ഒരു മണിക്കൂര്‍ പാഴാക്കി കളയാന്‍ ധൈര്യപ്പെടുന്ന മനുഷ്യന്‍ ജീവിതത്തിന്റെ വിലയെന്തെന്നു കണ്ടെത്തിയിട്ടില്ല.

എല്ലാ മനുഷ്യരും മരിക്കുന്നു, എന്നാല്‍ എല്ലാ മനുഷ്യരും ശരിക്കും ജീവിക്കുന്നില്ല.

ആരാണു ശരി എന്നു യുദ്ധം തീരുമാനിക്കുന്നിച്ച. ആര്‍ ബാക്കിയായെന്നാണ്‌.

ഹിതോപദേശ കഥകള്‍

അവനവന്റെ കാര്യം നോക്കുക

ഒരു കര്‍ഷകന്‍ ഒരു നായയേയും കഴുതയേയും വളര്‍ത്തിയിരുന്നു. നായയ്‌ക്ക്‌ വീടും തോട്ടവും കാവലായിരുന്നു ജോലി. കഴുതയെ കൊണ്ട്‌ തോട്ടത്തിലും പറമ്പിലുമൊക്കെ പണി ചെയ്യിച്ചു.യജമാനനൊപ്പം നടക്കുന്ന നായയെ കഴുത അസൂയയോടെ നോക്കിയിരുന്നു. എന്നാല്‍ നായയ്‌ക്ക്‌ യജമാനനോട്‌ എന്തോ കാര്യത്തില്‍ അതൃപ്‌തിയുണ്ടായിരുന്നു.

ഒരു രാത്രി എക്ലാവരും ഉറങ്ങി കിടക്കുമ്പോള്‍ അവരുടെ വീട്ടിലേക്‌ ഒരു കള്ളന്‍ കയറി വരുന്നത്‌ കണ്ടിട്ടും കുരക്കാതിരുന്ന നായയെ നോക്കി കഴുത ചോദിച്ചു. നീ ഇവിടത്തെ കാവല്‍ക്കാരനല്ലേ, കള്ളന്‍ വരുന്നത്‌ കണ്ടിട്ട്‌ എന്താണു കുരക്കാത്തത്‌. നീ കുരച്ച്‌ യജമാനനെ ഉണര്‍ത്തൂ. അല്ലെങ്കില്‍ കള്ളന്‍ എല്ലാം കട്ടുകൊണ്ടു പോകും.

നായ കുപിതനായി പറഞ്ഞു- നീ നിന്റെ കാര്യം നോക്ക്‌, ഞാന്‍ എത്ര കൊല്ലങ്ങളായി ഈ വീടും പരിസരങ്ങളും കാത്തു സൂക്ഷിക്കുന്നു. എന്നാല്‍ നമ്മുടെ യജമാനന്‍ അതു മനസ്സിലാക്കുന്നില്ല. അയാള്‍ എന്നിക്ക്‌ നല്ല ഭക്ഷണം തന്നിട്ട്‌ തന്നെ കുറേ നാളായി. എന്റെ വില അയാള്‍ മനസ്സിലാക്കട്ടെ. കഴുത നായയെ വിഡ്‌ഢി എന്നു വിളിച്ചിട്ടു പറഞ്ഞു ഇതല്ല പക പോക്കാനുള്ള അവസരം. എന്തെങ്കിലും വേഗം ചെയ്യണം. നായ പക്ഷെ ഒന്നിനും വഴങ്ങുന്നുണ്ടായിരുന്നില്ല. യജമാനന്‍ എന്നെ ശ്രദ്ധിക്കാത്തത്‌ മൂലം എനിക്ക്‌ അയാളുടെ വീടിന്റെ കാവല്‍ കിടക്കേണ്ട കാര്യമില്ല നായ ഉറപ്പിച്ച്‌ പറഞ്ഞു. കഴുതക്ക്‌ യജമാനനോടുള്ള സ്‌നേഹം കാണിക്കാന്‍ അത്‌ ഭയങ്കര ശബ്‌ദത്തില്‍ കരയാന്‍ തുടങ്ങി. കള്ളന്‍ അത്‌ കേട്ട്‌ രക്ഷപ്പെട്ടെങ്കിലും യജമാനന്‍ ഉണര്‍ന്ന്‌ വന്നു അവിടെയെല്ലാം പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടില്ല. ഉറക്കം കളഞ്ഞതിനു അയാള്‍ കഴുതയെ പൊതിരെ തല്ലി. പാവം കഴുത ആ വേദനയും ഒപ്പം നല്ല കാര്യം ചെയ്‌തീട്ടും അതിനു കിട്ടിയ ശിക്ഷയെയും പഴിച്ച്‌ കഴിഞ്ഞു. നായ പറഞ്ഞത്‌ അത്‌ ഓര്‍ത്തു. നീ നിന്റെ കാര്യം നോക്ക്‌. ഓരോരുത്തര്‍ക്കും പറഞ്ഞത്‌ അവര്‍ ചെയ്‌താല്‍ മതി.

ഒരു ഈസ്സോപ്പ്‌ കഥ

ഒരിക്കല്‍ കാറ്റും സൂര്യദേവനും തമ്മില്‍ വാദമായി. ആര്‍ക്കാണു കൂടുതല്‍ ശക്‌തി. അവസാനം പുതപ്പ്‌ പുതച്ച്‌ വന്ന ഒരു വഴിപോക്കനെ നോക്കി സൂര്യദേവന്‍ കാറ്റിനോട്‌ പറഞ്ഞു. ആരാണൊ അദ്ദേഹത്തിന്റെ ദേഹത്തില്‍ നിന്നും ആ പുതപ്പ്‌ തെറുപ്പിക്കുന്നത്‌ അയാള്‍ക്ക്‌ ശക്‌തിയുണ്ടെന്ന്‌ സമ്മതിക്കണം. കാറ്റിനു അത്‌ വളരെ നിസ്സാരമായി തോന്നി. ആദ്യം കാറ്റിന്റെ ഊഴമായിരുന്നു. കാറ്റ്‌ ശക്‌തിയോടെ ശക്‌തിയോടെ അടിക്കാന്‍ തുടങ്ങി. എത്ര ശക്‌തിയില്‍ കാറ്റ്‌ അടിക്കുന്നുവോ അത്രയും ശക്‌തിയില്‍ വഴിപോക്കന്‍ അയാളുടെ പുതപ്പ്‌ ദേഹത്തോടെ ചേര്‍ത്ത്‌ പിടിച്ചു. വളരെ ശ്രമിച്ചിട്ടും കാറ്റിനു പുതപ്പ്‌ തെറുപ്പിക്കാന്‍ കഴിഞ്ഞില്ല. അടുത്തത്‌ സൂര്യന്റെ ഊഴമായിരുന്നു. സൂര്യന്‍ പതുക്കെ പതുക്കെ ചൂടു കൂട്ടാന്‍ തുടങ്ങി. ചൂടിന്റെ ശക്‌തി വര്‍ദ്ധിച്ചപ്പോള്‍ വഴിപോക്കന്‍ അതെടുത്ത്‌ തോളില്‍ ഇട്ടു. പിന്നേയും ചൂടു കൂടിയപ്പോള്‍ അത്‌ എടുത്ത്‌ ദൂരെ എറിഞ്ഞു.

തുടരും

(Answer: He r o ine)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക