Image

ഡോ. പി.ജി. വര്‍ഗീസ് ഡാലസില്‍ ശുശ്രൂഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2019
ഡോ. പി.ജി. വര്‍ഗീസ് ഡാലസില്‍ ശുശ്രൂഷിക്കുന്നു
വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളായി സുവിശേഷത്തിന്റെ സദ് വാര്‍ത്തയുമായി കുടുംബമായി ദൈവവേല ചെയ്യുന്ന വിശ്വാസത്തിന്റെ അപ്പസ്‌തോലന്‍ ഡോ. പി.ജി വര്‍ഗീസും, സിസ്റ്റര്‍ ലില്ലി വര്‍ഗീസും ഈയാഴ്ച (ജൂണ്‍ 22) വൈകിട്ട് 6-ന് ഡാലസില്‍ ദൈവവചനം ശുശ്രൂഷിക്കുകയും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ അതിവേഗം വളരുന്ന സഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഡാളസിലെ അനുഗ്രഹീത സഭകളില്‍ ഒന്നായ Heavenly Call Mission Church, 2605 LBJ Freeway, Dallas, Texas 75234 -ലാണ് ശനി വൈകിട്ട് 6-ന് ശുശ്രൂഷകള്‍ നടക്കുന്നത്.

ഹെവന്‍ലി കോള്‍ ചര്‍ച്ചിന്റെ അനുഗ്രഹീത ക്വയര്‍, പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പിനു നേതൃത്വം നല്‍കും.

കേരളത്തിലെ ഏറ്റവും വലിയ സഭകളുടെ ശുശ്രൂഷകരും ലോകമെമ്പാടും ദൈവം അതിശക്തമായി ഉപയോഗിക്കുന്നതുമായ തോമസുകുട്ടി ബ്രദര്‍ (ഹെവന്‍ലി ഫീസ്റ്റ് കോട്ടയം, ബ്രദര്‍ ഡാമിയന്‍ & സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍ (ബ്ലെസിംഗ് സെന്റര്‍ കൊച്ചി), പാസ്റ്റര്‍ എം.എ വര്‍ഗീസ് (ബാംഗ്ലൂര്‍), പ്രൊഫറ്റ് സാമച്ചന്‍ (പുനലൂര്‍), ട്രാവന്‍ (കൊച്ചി), പാസ്റ്റര്‍ സാം കുമരകം, റെയ്‌സണ്‍ തോമസ് (കൊല്ലം), പാസ്റ്റര്‍ ടിനു ജോര്‍ജ് തുടങ്ങിയവര്‍ ഹെവന്‍ലി കോള്‍ ഡാളസ് ചര്‍ച്ചില്‍ ശുശ്രൂഷിച്ചിട്ടുണ്ട്.

ഡോ. പി.ജി വര്‍ഗീസിനേയും ലില്ലി സിസ്റ്ററേയും നേരില്‍ കാണുന്നതിനും ദൈവ വചനം ശ്രവിക്കുന്നതിനും ഉള്ള അസുലഭ അവസരത്തിലേക്ക് ജാതി മത സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.heavenlycall.com, Tel: 214 422 6208.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക