Image

പ്രവാസിയുടെ മരണം: ഡിബേറ്റ് ഫോറത്തിന്റ്റെ ടെലികോണ്‍ഫെറെന്‍സ് പ്രതിഷേധ യോഗം നാളെ

എ. സി. ജോര്‍ജ് Published on 20 June, 2019
പ്രവാസിയുടെ മരണം: ഡിബേറ്റ് ഫോറത്തിന്റ്റെ ടെലികോണ്‍ഫെറെന്‍സ് പ്രതിഷേധ യോഗം നാളെ
ജൂണ്‍ 21, വെള്ളി വൈകുന്നേരം 9 മണി (New York Time)

ഹ്യൂസ്റ്റണ്‍: വിദേശത്തു പോയി പണിയെടുത്തു, നാടിനുകൂടി ഒരു സാമ്പത്തീക നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ നാട്ടിലെത്തിയാല്‍ പലതരത്തില്‍ പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു. ഇതാ ഏറ്റവും പുതിയ ഒരു ഉദാഹരണം. കണ്ണൂരിലെ അന്തുര്‍ നഗരസഭയിലെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ, പ്രവാസിയായ സാജന്‍ പാറയില്‍ നിര്‍മ്മിച്ച ആ കണ്‍വെന്‍ഷന്‍ സെന്റരിനു അനധികൃതമായി അനുമതി കൊടുക്കാതെ നഗരസഭ അധികാരികള്‍ പീഡിപ്പിച്ചു. തുടര്‍ന്നുണ്ടായ ഭാരിച്ച സാമ്പത്തീക നാശത്തില്‍ മനംനൊന്തു സാജന്‍ പാറയില്‍ ആല്‍മഹത്യ ചെയ്തു. ഇത്തരം സമാന സംഭവങ്ങള്‍ നാട്ടില്‍ പലപ്പോഴും നടന്നിട്ടുണ്ട് . ഗവണ്മെന്റ് അധികാരികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പ്രവാസികള്‍ക്ക് നീതിയും ന്യായവും ലഭ്യമാകണം. അമേരിക്കയില്‍ കേരളാ ഡിബേറ്റ് ഫോറത്തിന്റ്റെ ടെലികോണ്‍ഫെറെന്‍സ് പ്രതിഷേധം, ജൂണ്‍21, വെള്ളി വൈകുന്നേരം 9 മണി (New York Time)
ടെലികോണ്‍ഫെറന്‍സ് പ്രതിഷേധ യോഗത്തില്‍ പങ്കടുക്കാന്‍
വിളിക്കേണ്ട നമ്പര്‍: 1-605-472-5785 Participant Access Code: 959248#

വിവരങ്ങള്‍ക്ക്: എ.സി.ജോര്‍ജ്: 281 741 9465, സണ്ണി വള്ളിക്കളം: 847 722 75 98, തോമസ് കൂവള്ളൂര്‍: 914 409 5772, ടോം വിരിപ്പന്‍: 832 462 4596, മാത്യൂസ് ഇടപ്പാറ: 845 309 3671, സജി കരിമ്പന്നൂര്‍: 813 401 4178, ഭാരതി പണിക്കര്‍:914 450 7345, കുഞ്ഞമ്മ മാത്യു:281 741 8522  
പ്രവാസിയുടെ മരണം: ഡിബേറ്റ് ഫോറത്തിന്റ്റെ ടെലികോണ്‍ഫെറെന്‍സ് പ്രതിഷേധ യോഗം നാളെപ്രവാസിയുടെ മരണം: ഡിബേറ്റ് ഫോറത്തിന്റ്റെ ടെലികോണ്‍ഫെറെന്‍സ് പ്രതിഷേധ യോഗം നാളെ
Join WhatsApp News
Sudhir Panikkaveetil 2019-06-20 16:09:06
ശ്രീ എ.സി. ജോർജ് സാർ അഭിനന്ദനം. ഇങ്ങനെ ഒരു 
ചർച്ച ഒരുക്കുന്നതിന്.   ശ്രീ ജോയ് 
മാത്യു പറഞ്ഞ കാര്യം എത്രയോ തവണ ഞാൻ 
ഇ മലയാളിയിൽ എഴുതി.  ഇനിയെങ്കിലും 
അമേരിക്കൻ മലയാളി കണ്ണ് തുറക്കട്ടെ. അവന്റെ 
അദ്ധ്വാനത്തിന്റെ മധുരം നാട്ടിലെ പ്രമേഹ 
രോഗികൾക്ക് കൊടുക്കരുത്.  കേവലം ഒരു 
ഫോട്ടോക്ക് വേണ്ടി കാണിക്കുന്ന കോമാളിത്തരം 
ലജ്ജാകരം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക