Image

വ്യവസായിയുടെ ആത്മഹത്യ; ചെയര്‍പേഴ്സണ്‍ ഭാര്യയെ രക്ഷിക്കാന്‍ സിപിഎം നേതാവിന്‍റെ ശ്രമങ്ങള്‍

കല Published on 21 June, 2019
വ്യവസായിയുടെ ആത്മഹത്യ; ചെയര്‍പേഴ്സണ്‍ ഭാര്യയെ രക്ഷിക്കാന്‍ സിപിഎം നേതാവിന്‍റെ ശ്രമങ്ങള്‍
വ്യവസായി സാജന്‍ പാറയില്‍ നഗരസഭാ അധികൃതരുടെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തോടെ കണ്ണൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്. സിപിഎം സഹയാത്രികനായ സാജനെ സിപിഎം ഭരിക്കുന്ന നഗരസഭയുടെ ചെയര്‍പേഴ്സണ്‍ തന്നെ ഉപദ്രവിച്ചത് വലിയ അപമാനമായിട്ടാണ് സിപിഎം അണികള്‍ എടുത്തിരിക്കുന്നത്. സിപിഎം പരിപാടികള്‍ക്ക് കൈ അയച്ച് സഹായിച്ചിരുന്ന സാജന് ഈ ഗതി വന്നതില്‍ സാധാരണ അണികള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. എല്ലാ വിരലുകളും നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്യാമളയ്ക്ക് നേരെയാണ് വരുന്നത്. 
ഇതിനിടെ പി.ജയരാജന്‍ സാജന്‍റെ വീട് സന്ദര്‍ശിച്ചു. സാജന്‍ പാറയിലിന് പി.ജയരാജനുമായിട്ടുള്ള അടുപ്പമാണ് എംവി ഗോവിന്ദന്‍റെ ഭാര്യ കൂടിയായ ശ്യാമളയുടെ അപ്രീതീക്ക് കാരണമാക്കിയത്. ഇതിനിടെ ആന്തൂര്‍ ഏരിയാ കമ്മറ്റി ഒന്നാകെ ശ്യാമളയ്ക്ക് എതിരെ തിരിഞ്ഞു. ഏരിയാ കമ്മറ്റിയില്‍ ഭര്‍ത്താവിന്‍റെ മുമ്പില്‍ വെച്ച് ശ്യാമള പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്തൂരിലെ പാര്‍ട്ടിയില്‍ സംഭവത്തോടെ എം.വി ഗോവിന്ദനും ഭാര്യയും ഒറ്റപ്പെട്ടു. 
സാജന്‍ പറയില്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ ഇതിനോടകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക