Image

മാധ്യമങ്ങള്‍ ആഘോഷിക്കാത്ത പോസിറ്റീവായ ഒരു വശം മുഖ്യമന്ത്രിക്കുണ്ട്; പിണറായിയെ പരാമര്‍ശിച്ച് ഡിവൈഎഫ്ഐയില്‍ നിന്ന് രാജിവെച്ച പാലക്കാട്ടെ യുവതി

കല Published on 21 June, 2019
മാധ്യമങ്ങള്‍ ആഘോഷിക്കാത്ത പോസിറ്റീവായ ഒരു വശം മുഖ്യമന്ത്രിക്കുണ്ട്;  പിണറായിയെ പരാമര്‍ശിച്ച് ഡിവൈഎഫ്ഐയില്‍ നിന്ന് രാജിവെച്ച പാലക്കാട്ടെ യുവതി

എം.എല്‍.എ പി.കെ ശശിയില്‍ നിന്ന് നേരിട്ട ലൈംഗീക അതിക്രമണത്തെ തുടര്‍ന്ന് പരാതിയുമായി മുമ്പോട്ടു പോകുകയും അവസാനം ഡിവൈഎഫ്ഐ ചുമതലകളില്‍ നിന്നും രാജിവെക്കുകയും ചെയ്ത അഭിഭാഷക കഴിഞ്ഞ കുറെ നാളുകളായി താന്‍ നേരിട്ട വിഷമതകള്‍ മാധ്യമങ്ങളോട് തുറന്നു പറയുന്നു. പാര്‍ട്ടി ഓഫീസില്‍ നിന്നും ലൈംഗീക അതിക്രമത്തിന് മുതിര്‍ന്ന പി.കെ ശശിക്കെതിരെ പരാതിയുമായി മുമ്പോട്ടു പോകാനായിരുന്നു യുവതിയുടെ തീരുമാനം. അതോടെ ഡിവൈഎഫ്ഐ നേതാക്കള്‍ ഒന്നാകെ യുവതിക്കെതിരെ തിരിഞ്ഞു. പി.കെ ശശിയുടെ നേതൃത്വത്തില്‍ വലിയ തോതില്‍ അപമാനിക്കാനും ശ്രമിച്ചു. 
എന്നാല്‍ ഈ ഘട്ടത്തില്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശ്വാസ്യകരമായി എന്നാണ് അറിയുന്നത്. മാധ്യമങ്ങള്‍ ആഘോഷിക്കാത്ത പോസിറ്റാവായ ഒരു മുഖം അദ്ദേഹത്തിനുണ്ട് എന്ന് യുവതി പറയുന്നു. അദ്ദേഹം ചെയ്ത് തന്ന കാര്യങ്ങള്‍ ഇവിടെ പറയുക ബുദ്ധിമുട്ടാണ്. എന്നാലും പിണറായി വിജയന്‍റെ നിലപാട് തനിക്ക് വലിയ സഹായകരമായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക