Image

ഇറാനെ അക്രമിക്കാന്‍ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തല്‍; തൊട്ടു പിന്നാലെ തീരുമാനം മാറ്റി

കല Published on 21 June, 2019
ഇറാനെ അക്രമിക്കാന്‍ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തല്‍; തൊട്ടു പിന്നാലെ തീരുമാനം മാറ്റി

ഇറാനെ മിസൈലുകള്‍ ഉപയോഗിച്ച് അക്രമിക്കാന്‍ അമേരിക്കന്‍ പ്രിസഡന്‍റ് ഡൊണള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഹോര്‍മൂസ് കടലിടുക്കിന് സമീപം ആകാശ അതിര്‍ത്തി ലംഘിച്ച യു.എസ് ചാരവിമാനം ഇറാന്‍ വെടിവെച്ചിട്ടതിന് തൊട്ടു പിന്നാലെ ഇറാനെ അക്രമിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റഡാറുകള്‍ മിസൈല്‍ യൂണിറ്റുകള്‍ തുടങ്ങിയ ലക്ഷ്യമിട്ട് ചെറിയ അക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അവസാന നിമിഷം ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. വൈറ്റ് ഹൗസില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വ്യാഴാഴ്ച രാത്രി വൈകി തീരുമാനം മാറ്റുകയായിരുന്നു. 
എന്നാല്‍ ഇറാനെതിരെയുള്ള നടപടികളില്‍ നിന്ന് യു.എസ് പിന്നോക്കം പോകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക