Image

ശ്യാമളക്കെതിരെ നടപടിയെക്കാന്‍ സിപിഎം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കല Published on 21 June, 2019
ശ്യാമളക്കെതിരെ നടപടിയെക്കാന്‍ സിപിഎം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വ്യവസായ സാജന്‍ പറയില്‍ സിപിഎം ഭരിക്കുന്ന ആന്തുര്‍ നഗരസഭയുടെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍  സിപിഎം സംസ്ഥാന നേതൃത്വം. ശ്യാമളയുടെ അഹങ്കാരവും ക്രൂരതയുമാണ് ഇടതുപക്ഷ അനുഭാവി കൂടിയായ സാജന് ഈ വിധി വരുത്തിവെച്ചതെന്ന് എന്ന വികാരത്തിലാണ് കണ്ണൂരിലെ സാധാരണ പ്രവര്‍ത്തകര്‍. ആന്തൂരിലെ പാര്‍ട്ടി ബ്രാഞ്ചുകളിലും തളിപ്പറമ്പ് ഏരിയാ കമ്മറ്റിയിലും ശ്യാമളയ്ക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായി. സിപിഎം കേന്ദ്രകമ്മറ്റി അംഗമായ എം.വി ഗോവിന്ദന്‍റെ ഭാര്യ കൂടിയായ ശ്യാമളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി അണികള്‍ ആവശ്യപ്പെട്ടു. 
സ്വന്തം ഭാര്യയെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഗോവിന്ദന്‍ രംഗത്ത് ഉണ്ടെങ്കിലും അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇതിനിടെ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയാണ് കേരളാ ഹൈക്കോടതി ചെയ്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക