Image

രാജുനാരായണ സ്വാമി ഐ.എ.എസിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി

കല Published on 21 June, 2019
രാജുനാരായണ സ്വാമി ഐ.എ.എസിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി
രാജുനാരായണ സ്വാമി ഐ.എ.എസിനെ പിരിച്ചു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ഈ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചു വിടപ്പെടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി. 
കേന്ദ്ര സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചിവിടണമെന്ന് തീരുമാനമെടുത്തത്. സര്‍വീസില്‍ ഇരുന്നപ്പോള്‍ നിരുത്തരവാദപരമായി പെരുമാറി. അച്ചടക്കമില്ലാതെ ഔദ്യോഗിക ജോലികളില്‍ പ്രവര്‍ത്തിച്ചു. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോള്‍ ഓഫീസില്‍ ഹാജരായില്ല. കേന്ദ്രസര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല തുടങ്ങി കുറ്റങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സ്വാമിക്കെതിരെ. 
വിരമിക്കാന്‍ ഇനി പത്ത് വര്‍ഷം കൂടി ബാക്കി നില്‍ക്കുമ്പോഴാണ് സ്വാമിക്കെതിരെ ഇങ്ങനെയൊരു നീക്കം. എസ്.എസ്.എല്‍.സി, പ്രീഡിഗ്രി, ഗേറ്റ് ഐഐടി സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് സ്വാമി. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ കളക്ടറായി സേവനം ചെയ്തിട്ടുണ്ട്. മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കാനായി മുഖ്യമന്ത്രിയായിരുന്ന വി.എസിന്‍റെ ടീം അംഗമായിരുന്നു. 
എന്നാല്‍ തനിക്കെതിരെയുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ പകപോക്കുന്നതാണെന്ന് സ്വാമി പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക