Image

ഒന്നു കെട്ടിപ്പിടിക്കാമോയെന്ന്‌ ജയറാമിനോട്‌ വിജയ്‌ സേതുപതി

Published on 21 June, 2019
ഒന്നു കെട്ടിപ്പിടിക്കാമോയെന്ന്‌ ജയറാമിനോട്‌ വിജയ്‌ സേതുപതി


മക്കള്‍ സെല്‍വന്‍ വിജയ്‌ സേതുപതിയും മലയാളത്തിന്റെ പ്രിയ താരം ജയറാമും ആദ്യമായി ഒന്നിക്കുന്ന `മാര്‍ക്കോണി മത്തായി' ആദ്യ ടീസര്‍ പുറത്തിറങ്ങി. വിജയ്‌ സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്‌. തമിഴ്‌ നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ ആദ്യ മലയാള ചിത്രം ഏറെ പ്രതീക്ഷകളോടെയാണ്‌ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്‌.

ടീസറില്‍ വിജയ്‌ സേതുപതി ജയറാമിനോട്‌ `ഒരു ഹഗ്‌ കെടയ്‌ക്കുമാ' എന്നു ചോദിക്കുമ്പോള്‍ `വിയര്‍ത്തിരിക്കുവാ സാറേ' എന്ന ജയറാമിന്റെ മറുപടിയാണ്‌ ടീസറിന്റെ ആകര്‍ഷണം. ഛായഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ജോസഫിലൂടെ തിളങ്ങിയ ആത്മീയ നായികയായി എത്തുന്നു.

ഹാസ്യത്തിന്‌ പ്രാഥാന്യം നല്‍കിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ്‌ മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ്‌ എഴുതിയിരിക്കുന്നത്‌. സിനിമയില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ്‌ ജയറാമും വിജയ്‌ സേതുപതിയും അവതതരിപ്പിക്കുന്നത്‌.

സത്യം ഓഡിയോസ്‌ ഈ ചിത്രത്തിലൂടെ സത്യം സിനിമാസ്‌ എന്ന ബാനറില്‍ നിര്‍മാണ രംഗത്തേക്ക്‌ കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. പ്രേമചന്ദ്രന്‍ എം.ജിയാണ്‌ നിര്‍മ്മാണം. അനില്‍ പനച്ചൂരാന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ എം.ജയചന്ദ്രനാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക