Image

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 25 മുതല്‍

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍) Published on 21 June, 2019
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 25 മുതല്‍
ഒര്‍ലാന്റോ : വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ പതിനേഴാമത് കുടുംബ സംഗമം കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഫ്‌ളോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ 2019 ജൂലൈ 25 മുതല്‍ 28 വരെ നടത്തപ്പെടുന്നു. ഐക്യതയുടെ ആത്മാവിലുള്ള കൂട്ടായ്മയും ഒത്തുചേരലിന്റെ ഊഷ്മളതയും സമന്വയിപ്പിക്കുന്ന കോണ്‍ഫ്രന്‍സില്‍ യേശുക്രിസ്തു പഠിപ്പിച്ച സാര്‍വ്വത്രിക സ്‌നേഹത്തിന്റെ സദ് വര്‍ത്തമാനം പ്രഘോഷിക്കുവാന്‍ അന്തര്‍ദേശീയ സുവിശേഷ പ്രഭാഷകരായ പാസ്റ്റര്‍ ബാബു ചെറിയാന്‍, പാസ്റ്റര്‍ സാജന്‍ ജോയി ബാംഗ്ലൂര്‍, ഡോ. ഇടിച്ചെറിയ നൈനാന്‍, പാസ്റ്റര്‍മാരായ വി.ജെ തോമസ്, എബി പീറ്റര്‍, ഷിബു തോമസ്, ജേക്കബ് മാത്യു, സാബു വര്‍ഗീസ്, പാസ്റ്റര്‍ ആരന്‍ ബുര്‍ക്ക് തുടങ്ങിയവര്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍ ദുബായ് മുഖ്യ പ്രഭാഷണം നടത്തും.

ഡോ. ബ്ലെസ്സന്‍ മേമനയൂടെ നേതൃത്വത്തില്‍ നാഷണല്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍ എബി മാത്യുവിന്റെയും റോയി ബ്യൂളയുടെയും ചുമതലയില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി റീജിയനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുപ്പത് അംഗങ്ങളിലധികം ഗായകര്‍ പങ്കെടുക്കുന്ന ഗായക സംഘം ഭക്തിനിര്‍ഭരവും സ്തുതി സ്‌തോത്ര ഗീതങ്ങളുമുള്ള സംഗീത ശുശ്രൂഷകള്‍ നിര്‍വ്വഹിക്കും. 

ദൈവസ്‌നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോണ്‍ഫ്രന്‍സില്‍ ദൈവമക്കള്‍  ആത്മീക ഉണര്‍വ്വിനായി കടന്നു വരും. ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും അറിയപ്പെടുന്ന ഒര്‍ലാന്റോ പട്ടണത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സീ വേള്‍ഡ് തീം പാര്‍ക്കിന് ഏറ്റവും അടുത്തുള്ള ലോകോത്തര നിലവാരമുള്ള ഡബിള്‍ ട്രീ ഹോട്ടല്‍ സമുച്ചയമാണ് കോണ്‍ഫ്രന്‍സ് വേദി.

കാലാകാലങ്ങളില്‍ കോണ്‍ഫ്രന്‍സിന് നേതൃത്വം നല്‍കുവാന്‍ ശക്തമാരായ ദൈവദ്യത്യന്മാരാണ് ലഭിക്കുന്നത്. ദേശീയ ഭാരവാഹികളായി പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ (നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ സൂക്ഷ്മതയുള്ള ക്രമീകരണങ്ങളും സൗഹാര്‍ദ്ധപരമായ സമീപനങ്ങളുമായി ലോക്കല്‍ കമ്മറ്റികളോടെപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നു.

കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി വിവിധ ലോക്കല്‍ കമ്മറ്റികള്‍  നേതൃത്വം നല്‍കുന്നു. ലോക്കല്‍ കണ്‍വീനര്‍മാരായ പാസ്റ്റര്‍ ജോര്‍ജ് തോമസ്, ബ്രദര്‍ റെജി വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറി ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, ട്രഷറാര്‍ ബിനു ലൂക്കോസ്, യൂത്ത് കോര്‍ഡിനേറ്റര്‍ റിജോ രാജു, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അഞ്ചു തോമസ് , മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം, പാസ്റ്റര്‍ പി.എ.കുര്യന്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ എ.വി. ജോസ് (അക്കോമഡേഷന്‍), സ്റ്റീഫന്‍ ഡാനിയേല്‍ ജോര്‍ജ്,  (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജിമോന്‍ മാത്യൂ (ഫുഡ്), വര്‍ഗീസ് ഫിലിപ്പ്, മറിയാമ്മ സ്റ്റീഫന്‍ (അഷേഴ്‌സ് ), സ്റ്റീഫന്‍ ചാക്കോ (സെക്യുരിറ്റി), സ്റ്റീഫന്‍ ഡാനിയേല്‍ ( ലൈറ്റ് ആന്‍റ് സൗണ്ട് ), റോയി ബ്യൂല (സംഗീതം), ജിബു ഗീവര്‍ഗീസ് (രജിസ്‌ട്രേഷന്‍), സിസ്റ്റര്‍ ജിനോ സ്റ്റീഫന്‍ (ചില്‍ഡ്രന്‍സ് മിനിസ്ട്രി), ഡോ. അജു ജോര്‍ജ്, ഡോ. ജോയ്‌സ് ഡേവിഡ്, ഡോ. സജി ( മെഡിക്കല്‍) തുടങ്ങിയവര്‍ നാഷണല്‍ കമ്മറ്റി ഭാരവാഹികളോടൊപ്പം പ്രവര്‍ത്തിക്കുന്നു.

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 1 (605) 4725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാവുന്നതാണ്. യേശു ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കളുടെ വിത്യസ്തമായ ദൈവീകാനുഭവങ്ങളെ പരസ്പരം അറിയുവാനും അനുഭവിക്കുവാനുമുള്ള നല്ല അവസരങ്ങളാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തു കാട്ടി നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ സമ്മേളന വേദിയിലേക്ക് ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്തു.

സന്ദര്‍ശകര്‍ക്ക് എന്നും ആതിഥ്യമരുളുന്ന ഒര്‍ലാന്റോ എന്ന സുന്ദര നഗരത്തിന് ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുവാന്‍ കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍ അക്ഷീണം പരിശ്രമിക്കുന്നത് ശ്ലാഘനീയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും  www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 25 മുതല്‍ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 25 മുതല്‍ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 25 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക