Image

ഇറ്റലിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മലയാളിയും അങ്കത്തിന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 28 April, 2012
ഇറ്റലിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മലയാളിയും അങ്കത്തിന്‌
റോം: ഇറ്റലിയിലെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ മലയാളികള്‍ മല്‍സരിക്കുന്നത്‌ ആദ്യമല്ലെങ്കിലും ഇത്തവണ ഒരു മലയാളി ഗോദയില്‍ അങ്കം മുറുക്കുകയാണ്‌. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ സന്തോഷ്‌ കല്ലോത്താണ്‌ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്‌.

ത്രെവിസോ പ്രോവിന്‍സിന്റെ കീഴിലുള്ള പോസ്സാഞ്ഞോ മുനിസിപ്പാലിറ്റിയില്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ സന്തോഷ്‌ കല്ലോത്ത്‌ 1990 മുതല്‍ ഇറ്റലിയില്‍ സ്ഥിരതമാസക്കാരനാണ്‌. വെനിറ്റോ പ്രവിശ്യയിലെ മലയാളി കൂട്ടായ്‌മയായ `ദ മലയാളി ഫ്രണ്‌ട്‌സ്‌ ' എന്ന സംഘടനയുടെ പ്രസിഡന്റ്‌ കൂടിയാണ്‌ സന്തോഷ്‌.

ഇറ്റലിയില്‍ എത്തിയതു മുതല്‍ സാമൂഹ്യസാംസ്‌കാരിക രംഗത്ത്‌ പ്രവര്‍ത്തനം ആരംഭിച്ച സന്തോഷ്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ ആകൃഷ്‌ടനായി പാര്‍ട്ടി പ്രവര്‍ത്തനവും നടത്തിയിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ മികവുകാണിച്ച സന്തോഷിനെ പാര്‍ട്ടി നേതൃസ്ഥാനം തികഞ്ഞ സന്തോഷത്തോടെയാണ്‌ മല്‍സരരംഗത്തിറക്കിയത്‌. സംന്തോഷിനെ സ്ഥാനാര്‍ഥിയാക്കിയതോടെ വിജയം ഉറപ്പാക്കി വെച്ചിരിയ്‌ക്കുകയാണ്‌ ഇവിടുത്തെ മലയാളി സമൂഹം.
ഇറ്റലിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മലയാളിയും അങ്കത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക