Image

ഫാ. ജോണ്‍ പിച്ചാപ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തു

ബിനോയി സെബാസ്റ്റ്യന്‍ Published on 21 June, 2019
ഫാ. ജോണ്‍ പിച്ചാപ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തു
ഡാലസ്: ഫാ. ജോണ്‍ പിച്ചാപ്പിള്ളിയുടെ 'ദി 7 ലാസ്റ്റ് വേഡ്‌സ് ഓഫ് ജീസസ് ഫ്രം ദി ക്രോസ്' (The 7 Last Words of Jesus from the Cross) എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം കാനഡയിലെ ഈസ്റ്റേണ്‍ പാസേജ് ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്നു.

സെന്റ് ജോണ്‍സ് ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. മാര്‍ട്ടിന്‍ കറി പുസ്തകം സംസ്ഥാന മന്ത്രി കീത്ത് കോള്‍വെല്ലിനു നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. നിയമസഭാംഗം ബാര്‍ബര ആദംസ്, സിറ്റി കൗണ്‍സിലര്‍ സ്റ്റീവ് ക്രെയ്ഗ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ പുസ്തകത്തിന്റെ അകത്താളുകളില്‍ യേശുവിന്റെ കുരിശില്‍ നിന്നുള്ള അവസാനത്തെ ഏഴു സന്ദേശങ്ങളുടെ ഉള്‍ക്കാഴ്ച നല്‍കുന്ന വിശകലനം അടങ്ങിയിരിക്കുന്നു.

ഏവരേയും കര്‍മ്മോന്മുഖരാക്കുന്ന, ആത്മപ്രചോദനാത്മകവുമായ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ മുംബൈ സെന്റ് പോള്‍സ് പ്രസിദ്ധീകരണശാലയാണ്. ഫാ. പിച്ചാപ്പിള്ളിയുടെ മറ്റു പുസ്തകങ്ങളാണ് സെന്റ് പോള്‍സ് പ്രസിദ്ധം ചെയ്ത "ദി ടേബിള്‍ ഓഫ് ദി വേഡ്' (CrossThe Table of the Word), "ലിവ് ഇന്‍സ്പയേഡ് ഓള്‍വെയ്‌സ്' (Live Inspired Always), ഇഗ്‌നെറ്റ് യുവര്‍ സ്പിരിറ്റ്' (Ignite Your Spirit), "കിന്‍ഡില്‍ യുവര്‍ സ്പിരിറ്റ്' (Kindle Your Spirit) എന്നിവ. ഈ പുസ്തകങ്ങള്‍ ഇന്ത്യയിലേയും വിദേശത്തേയും സെന്റ് പോള്‍സ് പുസ്തകശാലകളില്‍ ലഭ്യമാണ്.

ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ "തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മദീപ്തി, കുരിശിലെ വചനങ്ങള്‍' എന്നീ ആല്‍ബങ്ങള്‍ അടക്കം നിരവധി ക്രിസ്തീയ ആല്‍ബങ്ങളുടെ രചയിതാവായ ഫാ. പിച്ചാപ്പിള്ളി ഇടുക്കി ജില്ലയിലെ തോക്കുപാറ സ്വദേശിയാണ്.

ഫാ. ജോണ്‍ പിച്ചാപ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക