Image

ട്രക്കിനടിയില്‍ കാര്‍ ഇടിച്ചുകയറി ഒമാനി കുടുംബത്തിലെ എട്ടുപേര്‍ വെന്തുമരിച്ചു

Published on 28 April, 2012
ട്രക്കിനടിയില്‍ കാര്‍ ഇടിച്ചുകയറി ഒമാനി കുടുംബത്തിലെ എട്ടുപേര്‍ വെന്തുമരിച്ചു
മസ്‌കറ്റ്‌: കാര്‍ ട്രക്കിനടിയിലേക്ക്‌ ഇടിച്ചുകയറി തീപിടിച്ച്‌ ഒമാനി കുടുംബത്തിലെ കുട്ടികളടക്കം എട്ടുപേര്‍ വെന്തുമരിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഖാബൂറയിലാണ്‌ നാടിനെ നടുക്കിയ അപകടം. ഖാബൂറയില്‍ നിന്ന്‌ സുവൈഖിലേക്ക്‌ പോയിരുന്ന കുടുംബമാണ്‌ അപകടത്തില്‍പെട്ടത്‌. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കിനടിയിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‌ തീപിടിച്ചു. ഗുരുതര പരിക്കിനൊപ്പം പൊള്ളലേറ്റാണ്‌ കാറിലുണ്ടായിരുന്നവര്‍ മരിച്ചതെന്ന്‌ ഖാബൂറ പൊലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അബ്ദുല്ല ബിന്‍ അഹ്മദ്‌ ശിസാവി പറഞ്ഞു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലുള്ളവരാണ്‌. മൂന്നു സഹോദരങ്ങളും അവരുടെ മക്കളുമാണ്‌ കാറിലുണ്ടായിരുന്നത്‌.

സംഭവം അറിഞ്ഞയുടന്‍ പൊലീസും സിവില്‍ ഡിഫന്‍സ്‌, ആംബുലന്‍സ്‌ വിഭാഗങ്ങളും അപകടസ്ഥലത്തെത്തി. കാറിലെ തീയണക്കാനായിരുന്നു ആദ്യശ്രമം. അഗ്‌നിബാധയുണ്ടായതിനാല്‍ ട്രക്കിനടിയില്‍ നിന്ന്‌ വാഹനത്തെയോ അതിനകത്ത്‌ കുടുങ്ങിയവരെയോ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. െ്രെഡവര്‍ ഉറങ്ങിപോയതാണ്‌ അപകടകാരണമെന്നാണ്‌ പ്രഥമിക നിഗമനം. അതിരാവിലെ നടന്ന അപകടമായതിനാല്‍ െ്രെഡവര്‍ ഉറങ്ങിപോകാനുള്ള സാധ്യത കൂടുതലാണെന്ന്‌ പൊലീസ്‌ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ദീര്‍ഘദൂര യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ െ്രെഡവര്‍മാര്‍ മതിയായി വിശ്രമിക്കണമെന്ന്‌ പൊലീസ്‌ നിര്‍ദേശിച്ചു. വാഹനത്തിന്റെസുരക്ഷിതത്വം ഉറ്‌ധു വരുത്തുന്നതിനൊ്‌ധം ഗതാഗത നിയമങ്ങളും മുന്നറിയിപ്പുകളും വേഗ നിയന്ത്രണവും പാലിക്കണം. ക്ഷീണത്തോടെയും ഉറക്കം വരുന്ന അവസ്ഥയിലും വാഹനം ഓടിക്കരുത്‌. വിശ്രമം ആവശ്യമാണെന്ന്‌ തോന്നിയാല്‍ വാഹനം നിര്‍ത്തിയിട്ട്‌ വിശ്രമിച്ച ശേഷമേ യാത്ര തുടരാവൂ പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക