Image

മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ കാര്‍ണിവലിനു വര്‍ണാഭമായ തുടക്കം കുറിച്ചു

സേവ്യര്‍ കാവാലം Published on 28 April, 2012
മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ കാര്‍ണിവലിനു വര്‍ണാഭമായ തുടക്കം കുറിച്ചു
മസ്‌ക്കറ്റ്‌: ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍സൈറ്റ്‌ വര്‍ഷം തോറും നടത്തിവരുന്ന ഐഎസ്‌ഡി കാര്‍ണിവലിന്‌ തുടക്കമായി. സ്‌കൂളിന്റെ വികസനത്തിനു വേണ്‌ടിയാണ്‌ ഫണ്‌ട്‌ സമാഹരിക്കുന്നതിന്റെ ഭാഗമായാണ്‌ കാര്‍ണിവല്‍ സംഘടിപ്പിച്ചത്‌. ഈ വര്‍ഷത്തെ വരുമാനം സ്‌കൂളിനു പുതിയ ക്ലാസ്‌ റൂമുകള്‍ നിര്‍മിക്കാന്‍ വിനിയോഗിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ടൈം ഓഫ്‌ ഒമാന്‍ ചെയര്‍മാന്‍ മൊഹമ്മദ്‌ ഈസ അല്‍സാദലി കാര്‍ണിവല്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ മജ്‌ലിസ്‌ ഷൂര മുന്‍ അംഗം ഉമ്മര്‍ ബിന്‍ അബ്‌ദുള്ള മുഖ്യാതിഥിയായിരുന്നു. ആക്‌ടിംഗ്‌ പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ്‌ നായര്‍, മാനേജിംഗ്‌ കമ്മറ്റി പ്രസിഡന്റ്‌ എന്‍. ഓമനകുട്ടന്‍, ഹംസ പറമ്പില്‍, ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്‌കൂള്‍ ഗ്രൗണ്‌ടില്‍ വിവിധ പ്രദര്‍ശനങ്ങളും മത്സരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌. സ്‌കൂള്‍ അധികൃതരുടെയും മാതാപിതാക്കളുടെയും ഒരുമയോടുള്ള പ്രവര്‍ത്തനത്തിന്റെ ഭലമാണ്‌ കാര്‍ണിവലിന്റെ വിജയം. കാര്‍ണിവല്‍ വെള്ളിയാഴ്‌ച സമാപിക്കും. വൈകുന്നേരം 4.30ന്‌ തുടങ്ങി രാത്രി 9.30ന്‌ പരിപാടികള്‍ അവസാനിക്കും. ഉദ്‌ഘാടന ദിവസം വന്‍ ജനാവലി എത്തിയിരുന്നു.
മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ കാര്‍ണിവലിനു വര്‍ണാഭമായ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക