Image

യുവതിക്ക് പീഡനം, വിഡിയോയുടെ പേരില്‍ ഭീഷണി: യുപിയില്‍ എംപി റിമാന്‍ഡില്‍

Published on 22 June, 2019
യുവതിക്ക് പീഡനം, വിഡിയോയുടെ പേരില്‍ ഭീഷണി: യുപിയില്‍ എംപി റിമാന്‍ഡില്‍

വാരാണസിന്മ ഉത്തര്‍പ്രദേശില്‍ പീഡനക്കേസില്‍ പ്രതിയായ ബിഎസ്പി എംപി അതുല്‍ റായിയെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എംപി കീഴടങ്ങിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഗോസി എംപിയാണ് അതുല്‍ റായ്. 

തിരഞ്ഞെടുപ്പ് സമയത്താണ് ബല്ലിയയില്‍ നിന്നുള്ള പെണ്‍കുട്ടി പരാതി നല്‍കിയത്. മേയ് രണ്ടിനു നല്‍കിയ പരാതിയില്‍ നിരന്തരം പീഡിപ്പിക്കുകയും വിഡിയോ എടുക്കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു പറയുന്നു. 2018 മാര്‍ച്ചില്‍ ചിതൈപുരിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. വിഡിയോ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി ഇത് തുടരുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

പിടികൂടാന്‍ സാധിക്കാതെ വന്നതോടെ എംപിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. നാമനിര്‍ദേശ പത്രികയില്‍ അതുല്‍ റായ് 13 ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നാണു രേഖപ്പെടുത്തിയിരുന്നത്. ബിജെപി സ്ഥാനാര്‍ഥി ഹരിനാരായണന്‍ രാജ്ഭറിനെയാണ് ഇത്തവണ തോല്‍പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക