Image

ഉടന്‍ നടപടി വേണ്ട; രാജു നാരായണസ്വാമിക്ക് എതിരെയുള്ള ശുപാര്‍ശ മടക്കി മുഖ്യമന്ത്രി

Published on 22 June, 2019
ഉടന്‍ നടപടി വേണ്ട; രാജു നാരായണസ്വാമിക്ക് എതിരെയുള്ള ശുപാര്‍ശ മടക്കി മുഖ്യമന്ത്രി


തിരുവനന്തപുരം: രാജു നാരായണസ്വാമിക്കെതിരെ ഉടന്‍ നടപടി വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പിരിച്ചുവിടാനുള്ള തീരുമാനം വിശദമായ ചര്‍ച്ചയ്ക്കു ശേഷം മതിയെന്നു പറഞ്ഞ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിതലസമിതി നല്‍കിയ ശുപാര്‍ശ മടക്കി. വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണു മുഖ്യമന്ത്രിയുടെ നടപടി. 

തന്നെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകളോട് നിരത്തുവക്കില്‍ വച്ചായിരുന്നു കഴിഞ്ഞ ദിവസം രാജു നാരായണസ്വാമി പ്രതികരിച്ചത്. അഴിമതിക്കെതിരായ തന്റെ പോരാട്ടം കാരണമുള്ള പ്രതികാരമാണ് ഇത്തരം നീക്കങ്ങള്‍. സര്‍ക്കാര്‍ തന്റെ ജീവിതം വഴിമുട്ടിച്ചു. 4 മാസമായി ശമ്പളം കിട്ടുന്നില്ലെന്നുംഅദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണിപ്പോള്‍ പിണറായിയുടെ പ്രസ്താവന വന്നിരിക്കുന്നത്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക