Image

അനീറിനും കുടുംബത്തിനും നവയുഗം യാത്രയയപ്പ് നല്‍കി

Published on 22 June, 2019
അനീറിനും കുടുംബത്തിനും നവയുഗം യാത്രയയപ്പ് നല്‍കി
ദമ്മാം: ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്‌ക്കാരികവേദി അംഗമായ അനീറിനും കുടുംബത്തിനും, നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.

യൂണിറ്റ് കമ്മിറ്റി ഓഫിസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ഷാഹിദ് അധ്യക്ഷത വഹിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം അനീറിന് കൈമാറി. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാവായ ഉണ്ണി പൂച്ചെടിയല്‍, ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാര്‍, അബ്ദുള്ളഫൗദ് യൂണിറ്റ് സെക്രട്ടറി സലാം പരപ്പനങ്ങാടി, യൂണിറ്റ് ഭാരവാഹികളായ നസീര്‍ കൊല്ലം, ഷൊഹാബ്, റഷീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ദമ്മാമിലെ ഒരു കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി നോക്കി വരികയായിരുന്ന അനീര്‍, കുടുംബപരമായ കാര്യങ്ങളാലാണ്, ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നത്.

ഫോട്ടോ: എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം അനീറിന് കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക